TRENDING:

Covid 19| ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ്; രണ്ടുപേര്‍ ചികിത്സയില്‍

Last Updated:

കഴിഞ്ഞ രണ്ടുവര്‍ഷമായി കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഒരാള്‍ക്കുപോലും ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പുറത്തുനിന്നുള്ളവരെ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പഞ്ചായത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം ആദ്യമായി ഗോത്രവര്‍ഗ പഞ്ചായത്തായ മൂന്നാര്‍ ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടമ്മയ്ക്ക് മറ്റ് ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. 24കാരന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
News18 Malayalam
News18 Malayalam
advertisement

Also Read- നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ട് കോടതി;കാറിന് നികുതി ചുമത്തിയത് ചോദ്യം ചെയ്തതിന്

കഴിഞ്ഞ രണ്ടുവര്‍ഷമായി കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഒരാള്‍ക്കുപോലും ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പുറത്തുനിന്നുള്ളവരെ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പഞ്ചായത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുള്ളവരെയും മാത്രമാണ് ഇങ്ങനെ പ്രവേശിപ്പിച്ചിരുന്നത്.

Also Read- വ്ലോഗർ സുജിത് ഭക്തൻ കുരുക്കിൽ; സംരക്ഷിത വനമേഖലയിൽ വിഡിയോ പകർത്തിയത് അനുമതി ഇല്ലാതെയെന്ന് വനംവകുപ്പ്

advertisement

രണ്ടാഴ്ച മുന്‍പ് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിനൊപ്പം ഒരു വ്ലോഗർ ഇടമലക്കുടിയില്‍ പ്രവേശിച്ചത് വിവാദമായിരുന്നു. ആരോഗ്യവകുപ്പ് അനുമതി നിഷേധിച്ചതിന് ശേഷമാണ് എംപിയും സുഹൃത്തുക്കളും ഇത്തരമൊരു യാത്ര നടത്തിയതെന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഉയര്‍ന്നിരുന്നു. സംഭവം വിവാദമാകുകയും ഇവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് എ ഐ വൈ എഫ് പ്രവർത്തകർ പൊലീസിൽ പരാതിയും നൽകിയിരുന്നു.

ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും കോവിഡ്

രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും കോവിഡ്. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ തൃശൂര്‍ സ്വദേശിനിക്ക് നാലു ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയ്ക്ക് പോകുന്നതിനായി വിമാനയാത്രക്കായി ആര്‍ടിപിസിആര്‍ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവായത്. എന്നാല്‍ കോവിഡ് രോഗലക്ഷണങ്ങളൊന്നും തന്നെയില്ലായിരുന്നു. ഇപ്പോള്‍ തൃശൂരിലെ വീട്ടില്‍ ക്വറന്റീനിലാണ്. 2020 ജനുവരി 31നാണ് വിദ്യാര്‍ഥിനിക്ക് കോവിഡ് ആദ്യം സ്ഥിരീകരിച്ചത്. ചൈനയില്‍ കോവിഡ് വ്യാപിച്ചതോടെ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

advertisement

Also Read- സ്ത്രീശക്തി SS 260 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം നേടിയ ഭാഗ്യശാലി ആരാണ്?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണ്. എന്നാല്‍ കോവിഡ് മുന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാജ്യത്ത് 31,443 കോവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 118 ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകളില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.81 ശതമാനമാണ്. 97.28 ശതമാനമായി രോഗമമുക്തി നിരക്ക് ഉയര്‍ന്നു. എന്നാല്‍ കോവിഡ് ബാധിച്ച് 2,020 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 4,32,778 കോവിഡ് രോഗികളാണ്. എന്നാല്‍ ഇതുവരെ 38,14,67,646 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ്; രണ്ടുപേര്‍ ചികിത്സയില്‍
Open in App
Home
Video
Impact Shorts
Web Stories