ചെന്നൈ: ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിന് പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്ത് നടന് വിജയി സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. കോടതി വിജയിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
സിനിമയിലെ ഹീറോ റീല്‍ ഹീറോ ആയി മറരുതെന്ന് കോടതി പറഞ്ഞു. ഒരു ലക്ഷം രൂപ പിഴ രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലടയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നികുതി അടച്ച് ആരാധകര്‍ക്ക് മാതൃകയാകണമെന്ന് ഉത്തരവില്‍ പറയുന്നു.
Madras High Court criticises Tamil actor Vijay, says, reel heroes are hesitating to pay taxes
The court dismisses a writ petition filed by the actor in 2012 seeking exemption of entry tax on his luxury car imported from England. Court imposes fine of Rs 1 lakh on him. pic.twitter.com/RtBia4GeuV
കഴിഞ്ഞവര്‍ഷം ബിഗില്‍ സിനിമ നിര്‍മ്മാണ കമ്പനിയുടെ പക്കലുള്ള കണക്കും നടന് കൈപ്പറ്റിയ തുകയും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു.
'ബിഗില്‍' സിനിമയുടെ നിര്‍മാതാവും എജിഎസ് സിനിമാസ് ഉടമയുമായ അന്‍പുച്ചെഴിയന്റെ വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത 65 കോടി രൂപ കണ്ടെടുത്തെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.
ചെന്നൈയിലെ വസതിയില്‍ നിന്ന് 50 കോടി രൂപയും മധുരയിലെ വസതിയില്‍ നിന്ന് 15 കോടി രൂപയും പിടിച്ചെടുത്തിരുന്നു.
ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നിര്‍മ്മാണ കമ്പനിയുടെ പക്കലുള്ള കണക്കും നടന് കൈപ്പറ്റിയ തുകയും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.