TRENDING:

Arrest| സ്വന്തം ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്ന വാഹനങ്ങളെ കല്ലെറിയുന്ന 47കാരൻ അറസ്റ്റില്‍: സാഡിസ്റ്റ് സ്വഭാവക്കാരനെന്ന് പൊലീസ്

Last Updated:

തന്റെ ബൈക്കിനെ ഓവര്‍ ടേക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് നേരെ ബൈക്കിന്റെ മുന്‍പിലെ പൗച്ചില്‍ സൂക്ഷിക്കുന്ന കല്ലെടുത്താണ് ഇയാള്‍ എറിഞ്ഞിരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍: തന്റെ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്ന വാഹനങ്ങളെ കല്ലെറിയുന്നയാള്‍ (throwing stones) അറസ്റ്റില്‍. ചാല ഈസ്റ്റ് പൊതുവാച്ചേരി റോഡിലെ വാഴയില്‍ വീട്ടില്‍ ഷംസീർ (47) ആണ് കണ്ണൂര്‍ ടൗണ്‍ (Kannur Town) പൊലീസിന്റെ പിടിയിലായത്. ആംബുലന്‍സ് അടക്കമുള്ള ഏഴോളം വാഹനങ്ങളാണ് മത്സ്യത്തൊഴിലാളിയായ ഇയാള്‍ എറിഞ്ഞു തകര്‍ത്തത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

Also Read- KGF 2 കാണുന്നതിനിടെ സ്വയം 'റോക്കി'യായി യുവാവ്; തിയേറ്ററിലുണ്ടായ തര്‍ക്കത്തിനിടെ പിന്നിലിരുന്നയാളെ വെടിവെച്ചു

താഴെ ചൊവ്വ കിഴുത്തള്ളി ബൈപാസില്‍ വച്ചാണ് ഇയാള്‍ രണ്ട് ആംബുലന്‍സടക്കം ഏഴുവാഹനങ്ങള്‍ കല്ലെറിഞ്ഞു തകര്‍ത്തത്. കണ്ണൂര്‍ എകെജി ആശുപത്രി, ചാല എം എം എസ് എന്നീ ആശുപത്രികളുടെ ആംബുലന്‍സുകള്‍ക്ക് കേടുപറ്റി. കഴിഞ്ഞ ദിവസം താഴെ ചൊവ്വ കിഴുത്തള്ളി ബൈപ്പാസില്‍ വെച്ചു താണ സ്വദേശിയായ തസ്ലിം സഞ്ചരിച്ച ഫോക്‌സ് വാഗണ്‍ കാറിന് നേരെയും കല്ലേറുണ്ടായി.

advertisement

Also Read- Arrest | സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്; യുവതി പിടിയിൽ

കല്ലേറില്‍ അപകടങ്ങള്‍ ഒന്നും പറ്റിയിട്ടില്ലെങ്കിലും വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്ന് തസ്ലിം കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.

Also Read- Arrest | ടാങ്കർ ലോറിയിൽ 250 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ

advertisement

സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ ഷംസീര്‍ സഞ്ചരിച്ച കെ എല്‍ 13 എം 1676 ബൈക്ക് തിരിച്ചറിയുകയും വ്യാഴാഴ്‌ച്ച രാവിലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ ഷംസീറിനെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.

Sexual Abuse | വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവിന്‍റെ വീടിന് മുന്നിൽ സമരവുമായി യുവതി

തന്റെ ബൈക്കിനെ ഓവര്‍ ടേക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് നേരെ ബൈക്കിന്റെ മുന്‍പിലെ പൗച്ചില്‍ സൂക്ഷിക്കുന്ന കല്ലെടുത്താണ് ഇയാള്‍ എറിഞ്ഞിരുന്നത്. പ്രതി സാഡിസ്റ്റ് സ്വഭാവമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. ഓടി കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുന്നത് വലിയ അപകടങ്ങള്‍ കാരണമാകും. ഏറു കൊള്ളുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ടു മറിയാനോ വൈദ്യുതി തൂണിലിടിക്കാനോ സാധ്യതയേറെയാണെന്ന് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest| സ്വന്തം ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്ന വാഹനങ്ങളെ കല്ലെറിയുന്ന 47കാരൻ അറസ്റ്റില്‍: സാഡിസ്റ്റ് സ്വഭാവക്കാരനെന്ന് പൊലീസ്
Open in App
Home
Video
Impact Shorts
Web Stories