• HOME
  • »
  • NEWS
  • »
  • crime
  • »
  • KGF 2 കാണുന്നതിനിടെ സ്വയം 'റോക്കി'യായി യുവാവ്; തിയേറ്ററിലുണ്ടായ തര്‍ക്കത്തിനിടെ പിന്നിലിരുന്നയാളെ വെടിവെച്ചു

KGF 2 കാണുന്നതിനിടെ സ്വയം 'റോക്കി'യായി യുവാവ്; തിയേറ്ററിലുണ്ടായ തര്‍ക്കത്തിനിടെ പിന്നിലിരുന്നയാളെ വെടിവെച്ചു

മുന്നിലെ സീറ്റിലേക്ക് ഇയാള്‍ കാല്‍ വച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. വാക്കുതര്‍ക്കത്തിന് ശേഷം പുറത്തേയ്ക്ക് പോയ യുവാവ് തിരികെയെത്തിയത് കൈത്തോക്കുമായാണ്.

  • Share this:
    ബംഗളൂരു: തിയേറ്ററില്‍ കെജിഎഫ് ചാപ്റ്റര്‍ 2 കാണുന്നതിനിടയിലുണ്ടായ തര്‍ക്കം വെടിവയ്പ്പില്‍ കലാശിച്ചു. വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കര്‍ണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം.

    വെടിയേറ്റ ഹവേരി മുഗളി സ്വദേശി വസന്തകുമാര്‍ ശിവപുരിനെ (27) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി ബഹളത്തിനിടെ ഓടിരക്ഷപ്പെട്ടു.

    വസന്തകുമാര്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സിനിമ കാണാന്‍ എത്തിയത്. മുന്നിലെ സീറ്റിലേക്ക് ഇയാള്‍ കാല്‍ വച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. മുന്നിലിരുന്നയാള്‍ വസന്തകുമാറിനെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

    വാക്കുതര്‍ക്കത്തിന് ശേഷം പുറത്തേയ്ക്ക് പോയ യുവാവ് തിരികെയെത്തിയത് കൈത്തോക്കുമായാണ്. ഇയാള്‍ വസന്തകുമാറിനുനേരെ തുടരെത്തുടരെ വെടിവയ്ക്കുകയായിരുന്നു. മൂന്നുതവണയാണ് അക്രമി വെടിയുതിര്‍ത്തത്. രണ്ടുതവണയും വസന്തകുമാറിന് വെടിയേറ്റു.

    വെടിയൊച്ച കേട്ടതിനു പിന്നാലെ തിയേറ്ററിലുണ്ടായിരുന്നവര്‍ പുറത്തേക്കോടി. സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റ വസന്തകുമാറിനെ ആശുപത്രിയിലെത്തിച്ചത്. വയറ്റില്‍ വെടിയേറ്റ ഇയാള്‍ അപകടനില തരണം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടാനായി രണ്ടു പ്രത്യേക സംഘങ്ങളെ രൂപീകരിച്ചതായി ഹവേരി എസ്.പി ഹനുമന്തരായ വ്യക്തമാക്കി.

    Also read: cannabis | മദ്യപിച്ച് ഫിറ്റായി എക്സൈസിൽ കീഴടങ്ങി മാതൃകയായി മലപ്പുറത്തെ കഞ്ചാവ് വില്‍പ്പനക്കാരന്‍

    Arrest| തമിഴ്നാട്ടിലേക്ക് പഠിക്കാൻ പോയ കാമുകിക്ക് മറ്റൊരു പ്രണയം; നഗ്നചിത്രം പ്രചരിപ്പിച്ച് പ്രതികാരം ചെയ്ത യുവാവ് അറസ്റ്റില്‍

    തമിഴ്നാട്ടിലേക്ക് പഠിക്കാൻ പോയ കാമുകി മറ്റൊരു യുവാവുമായി പ്രണയത്തിലായെന്ന് അറിഞ്ഞതോടെ പ്രതികാരം ചെയ്യാന്‍ യുവതിയുടെ നഗ്നചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. ഇടുക്കി നല്ലതണ്ണി സ്വദേശി സന്തോഷിനെയാണ് മൂന്നാര്‍ പൊലീസ് പിടികൂടിയത്.

    മൂന്നാര്‍ സ്വദേശിയായ ഇരുപതുകാരിയും സന്തോഷും മുൻപ് അടുപ്പത്തിലായിരുന്നു. ഈ സമയത്ത് വീഡിയോ കോൾ വിളിക്കുമ്പോൾ ഇയാൾ യുവതിയുടെ നഗ്നചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുത്തുവച്ചിരുന്നു. കുറച്ചുമാസങ്ങൾക്ക് മുൻപ് ഇവര്‍ തമ്മിൽ തെറ്റുകയും പ്രണയബന്ധം അവസാനിപ്പിക്കുകയും ചെയ്തു.

    തമിഴ്നാട്ടിൽ വെച്ച് യുവതി മറ്റൊരു യുവാവുമായി പരിചയത്തിലായി. ഇതറിഞ്ഞ ആദ്യ കാമുകൻ നഗ്നചിത്രങ്ങൾ തമിഴ്‌നാട്ടിലെ യുവാവിനും യുവതിയുടെ ചില ബന്ധുക്കൾക്കും അയച്ചു കൊടുത്തു. ചിത്രങ്ങളും ചാറ്റുകളുമെല്ലാം ഇയാൾ ഫോണിൽ നിന്ന് മായ്ച്ചുകളഞ്ഞിരുന്നു. സൈബര്‍ സംഘത്തിന്റെ സഹായത്തോടെ പൊലീസ് എല്ലാം വീണ്ടെടുക്കുകയായിരുന്നു.
    Published by:Sarath Mohanan
    First published: