കസ്റ്റംസിൻ്റെ കൈവശമുള്ള ഡിജിറ്റൽ രേഖകൾ ലഭ്യമാകാൻ കൂടുതൽ സമയം വേണമെന്ന് എൻ.ഐ.എ. അറിയിച്ചു. കേസിലെ പന്ത്രണ്ടാം പ്രതി മുഹമ്മദ് അലിക്ക് ഐ.എസ് ബന്ധവുമുണ്ട്. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് രാജ്യതാൽപര്യത്തിന് എതിരാകുമെന്നും എൻ.ഐ.എ. അഭിഭാഷകൻ വാദിച്ചു.
സരിത്, സന്ദീപ്, സ്വപ്ന, ജലാൽ, മുഹമ്മദ് ഷാഫി തുടങ്ങി 9 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. അബ്ദു പിടി, ഷറഫുദീൻ കെ ടി, മുഹമ്മദ് ഷഫീഖ്, ഹംജത് അലി, മുഹമ്മദ് അലി എന്നീ പ്രതികളെ രണ്ടു ദിവസത്തെ എൻ.ഐ.എ. കസ്റ്റഡിയിൽ വിട്ടു. രണ്ട് മുതൽ 15 വരെയുള്ള പ്രതികളുടെ കസ്റ്റഡി 180 ദിവസം വരെ നീട്ടണമെന്ന എൻ ഐ.എയുടെ അപേക്ഷയും വ്യാഴാഴ്ച പരിഗണിക്കും.
advertisement
Also Read ശിവശങ്കറിനെ പ്രതിചേര്‍ക്കാനാകുമോ? നിയമോപദേശം നേടി കസ്റ്റംസ്
ഇതിനിടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചൊവാഴ്ച കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുകയാണ്. ശിവശങ്കറിനെ വിവിധ ഏജൻസികൾ ഇതിനോടകം ചോദ്യം ചെയ്തിരുന്നു. വിശദാംശങ്ങൾ ഇങ്ങനെ;
കസ്റ്റംസ്
ജൂലൈ 15, 2020 - 9 മണിക്കൂർ തിരുവനന്തപുരം കസ്റ്റംസ് ഓഫിസ്
ഒക്ടോബർ 9, 2020 -11 മണിക്കൂർ, കൊച്ചി കസ്റ്റംസ് ഓഫിസ്
ഒക്ടോബർ 10, 2020 - 11 മണിക്കൂർ, കൊച്ചി കസ്റ്റംസ് ഓഫിസ്
എൻ.ഐ.എ
ജൂലൈ 23, 2020 -5 മണിക്കൂർ, തിരുവനന്തപുരം പേരൂർക്കട പൊലീസ് ക്ലബ്ബ്
ജൂലൈ 27, 2020 -9 മണിക്കൂർ, എൻ.ഐ.എ.ഓഫിസ് കൊച്ചി
ജൂലൈ 28, 2020 -10.30 മണിക്കൂർ, എൻ.ഐ.എ.ഓഫിസ് കൊച്ചി
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്
ആഗസ്റ്റ് 7, 2020 - 9 മണിക്കൂർ, ഇ.ഡി.ഓഫിസ്, കൊച്ചി
ആഗസ്റ്റ് 15, 2020 - 5 മണിക്കൂർ, ഇ.ഡി.ഓഫിസ്, കൊച്ചി
ആകെ ചോദ്യം ചെയ്യൽ - 69.5 മണിക്കൂർ
