Gold Smuggling Case | 'സ്വർണ്ണക്കടത്തിൻ്റെ സൂത്രധാരൻ മുഖ്യമന്ത്രിയെന്ന് തെളിഞ്ഞു': കെ.സുരേന്ദ്രൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹത്തിൻ്റെ ഓഫീസിന് രാജ്യദ്രോഹകേസിൽ പങ്കുണ്ടെന്നും വ്യക്തമായിരിക്കുകയാണ്. ധാർമ്മികത ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി രാജിവയ്ക്കണം."
തിരുവനന്തപുരം: സ്വപ്ന സുരേഷ് എൻപോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി പുറത്തുവന്നതോടെ സ്വർണ്ണക്കടത്തിൻ്റെ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബിജെപി മൂന്ന് മാസം മുമ്പ് ആരോപിച്ചതെല്ലാം ഇപ്പോൾ അന്വേഷണ ഏജൻസിക്ക് വ്യക്തമായി കഴിഞ്ഞു. അന്ന് മുഖ്യമന്ത്രി തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയത് എന്തിനാണെന്ന് എല്ലാവർക്കും മനസിലായെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹത്തിൻ്റെ ഓഫീസിന് രാജ്യദ്രോഹകേസിൽ പങ്കുണ്ടെന്നും വ്യക്തമായിരിക്കുകയാണ്. ധാർമ്മികത ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി രാജിവയ്ക്കണം. രാജ്യത്തെ നാണംകെടുത്തിയ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സി.പി.എം കേന്ദ്രകമ്മിറ്റി മറുപടി പറയണം. സർക്കാരിനെതിരായ സമരം വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാക്കും. മുഖ്യമന്ത്രിയും സർക്കാരും രാജിവെച്ചൊഴിയും വരെ പ്രതിഷേധങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കാണാൻ നിർദേശിച്ചത് മുഖ്യമന്ത്രിയെന്നായിരുന്നു സ്വപ്നയുടെ മൊഴി. 2017ൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യുഎഇ കോൺസലേറ്റ് ജനറലുമായി സ്വകാര്യ കൂടിക്കാഴ്ച നടന്നിരുന്നു. ഈ കൂടിക്കാഴ്ചയിൽ കോൺസൽ ജനറലിൻ്റെ സെക്രട്ടറിയെന്ന നിലയിൽ താനും പങ്കെടുത്തിരുന്നെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.
advertisement
ഇനി മുതൽ സർക്കാറിനെ സംബന്ധിച്ച കാര്യങ്ങൾക്ക് ശിവശങ്കറിനെ കണ്ടാൽ മതിയെന്ന് മുഖ്യമന്ത്രി ആ കൂടിക്കാഴ്ചയിൽ വച്ച് അനൗദ്യേഗികമായി അറിയിച്ചു. പിന്നീട് യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ശിവശങ്കർ തന്നെ വിളിക്കാൻ തുടങ്ങി. താനും ഔദ്യോഗിക ആവശ്യങ്ങൾക്ക് തിരിച്ച് വിളിച്ചിരുന്നു. അങ്ങനെ ഈ ബന്ധം വളർന്നുവെന്നും ഇഡിയ്ക്ക് നൽകിയ മൊഴിയിൽ സ്വപ്ന പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2020 4:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case | 'സ്വർണ്ണക്കടത്തിൻ്റെ സൂത്രധാരൻ മുഖ്യമന്ത്രിയെന്ന് തെളിഞ്ഞു': കെ.സുരേന്ദ്രൻ