കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെമുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതി ചേര്ക്കാനാകുമോയെന്ന കാര്യത്തില്‍ കസ്റ്റംസ് നിയമോപദേശം തേടി. നിലവിലുള്ള തെളിവുകള്‍ പ്രതിയാക്കുന്നതിന് പര്യാപതമാകുമോയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. സ്വർണക്കടത്തുമായി ശിവശങ്കറിനെകസ്റ്റഡിലെടുക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ചൊവ്വാഴ്ച്ചത്തെ ചോദ്യം ചെയ്യലോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
സ്വര്‍ണ്ണക്കടത്ത്, ഈന്തപ്പഴ ഇറക്കുമതി ഇടപാടുകളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 22 മണിക്കൂറിലധികമാണ് എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. പ്രോട്ടോക്കോള്‍ ലംഘനത്തിന് പുറമെ കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെ ശിവശങ്കര്‍ സഹായിച്ചതിന്റെ തെളിവുകളും കസ്റ്റംസിന് ലഭിച്ചിരുന്നു. സ്വപ്നയ്ക്ക് ബാങ്ക് ലോക്കര്‍ എടുത്ത് നല്‍കാനും ശിവശങ്കര്‍ സഹായിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിലൂടെയും ലൈഫ് മിഷനിലൂടെയും ലഭിച്ച പണം സ്വപ്ന ഈ ലോക്കറില്‍ സൂക്ഷിച്ചിരുന്നു. ഇത് പിന്നീട് ഡോളറായി മാറ്റുകയും ചെയ്തിട്ടുണ്ട്. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച ശിവശങ്കറിന് അറിമായിരുന്നുവെന്ന നിഗമനത്തിലാണ് കസ്റ്റംസ്.
സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങളില്‍ നിന്നടക്കം ഇതിനെക്കുറിച്ചുള്ള സൂചനകളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഒളിവില്‍ പോയ സമയത്തും സ്വപ്ന ശിവശങ്കറിനെ ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നു. സ്വപ്നയ്ക്ക് രക്ഷപെടാന്‍ ശിവശങ്കര്‍ സഹായിച്ചിരുന്നോയെന്നും കസ്റ്റംസിന് പരിശോധിക്കുന്നു. ഇതടക്കമുള്ള തെളിവുകള്‍ ശിവശങ്കറിനെ പ്രതിയാക്കാന്‍ പര്യാപമാണോയെന്നാണ് കസ്റ്റംസ്നിയമോപദേശം തേടിയിരിക്കുന്നത്.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാവും കസ്റ്റംസ് അന്തിമ തീരുമാനമെടുക്കുക. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച്ച വീണ്ടും ഹാജരാകാന്‍ ശിവശങ്കറിനോട് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച്ചത്തെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റഡിലെടുക്കണമോയെന്നും കസ്റ്റംസ് തീരുമാനമെടുക്കും.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.