വിയ്യൂരിലായിരുന്ന സ്വപ്നയെ കഴിഞ്ഞ ദിവസം പ്രത്യേക അപേക്ഷ നൽകി കാക്കനാട്ടേക്ക് എത്തിക്കുകയായിരുന്നു. കോൺസുലേറ്റ് വഴി ഈന്തപ്പഴം വിതരണം ചെയ്തത് സംബന്ധിച്ച മെഴിയെടുക്കാൻ കൊച്ചിയിൽ എത്തണമെന്നാണ് ശിവശങ്കറിന് നോട്ടീസ് നൽകിയിരുന്നതെങ്കിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങളിൽ ഏറെയും.
Also Read 'സ്പേസ് പാർക്കിൽ സ്വപ്നയെ നിയമിച്ചത് അറിഞ്ഞില്ല; അറിഞ്ഞത് വിവാദമായ ശേഷം': മുഖ്യമന്ത്രി
ശിവശങ്കറിനെ കള്ളക്കടത്തുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് ആദ്യഘട്ടത്തിൽ അന്വേഷണ എജൻസികൾ വ്യക്തമാക്കിയത്. എന്നാൽ പ്രതികൾ മായ്ച്ചു കളഞ്ഞ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതോടെയാണ് കസ്റ്റംസ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ശിവശങ്കർ വെളളിയാഴ്ച നൽകിയ മൊഴികളുടെ സത്യാവസ്ഥ കൂടി പരിശോധിക്കുന്നതിനാണ് സ്വപ്നയെ ജയിലിൽ ചോദ്യം ചെയ്തത്.
advertisement
അതിനിടെ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ കൊഫെപോസ നിയമപ്രകാരം ഞായറാഴ്ച അറസ്റ്റ് ചെയ്യും. സന്ദീപിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊഫെപോസ നിയമപ്രകാരം അറസ്റ്റ് ചെയ്താല്‍ ഒരു വര്‍ഷം വരെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കാം. സ്വര്‍ണക്കടത്ത് കേസില്‍ ഈ നിയമ ഉപയോഗിക്കാമെന്ന് കസ്റ്റംസിന് നേരത്തേ നിയമോപദേശം ലഭിച്ചിരുന്നു. സ്വപ്ന അടക്കം ഏതാനും പ്രതികൾക്ക് കസ്റ്റംസ് കേസിൽ ജാമ്യം ലഭിച്ചതോടെയാണ് കൊഫെപോസ ചുമത്താൻ തീരുമാനിച്ചത്.