ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സാന്‍റക്രൂസിൽ താമസക്കാരനായ യുവാവ് അന്ധേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയിലെ ജീവനക്കാരനാണ്. കമ്പനിയിലെ ബസ് ഡ്രൈവറായ ഇയാൾ വാഹനം എപ്പോഴും പാർക്ക് ചെയ്യുന്നത് ഭയന്ദറിലുള്ള സുഭാഷ് ചന്ദ്രബോസ് ഗ്രൗണ്ടിന് സമീപമാണ്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഹനം അനധികൃതമായാണ് ഇവിടെ പാർക്ക് ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്.
Also read-ഏഴുവയസുകാരിയായ മകളെ മദ്യലഹരിയിൽ അടിച്ച് പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ
advertisement
സംഭവം നടക്കുന്ന ദിവസം ഉച്ചയോടെ സമീപത്തെ ചേരിയിലെ കുട്ടികൾ ഈ ബസിനുള്ളിൽ കളിക്കാനെത്തിയിരുന്നു. ഡ്രൈവറും സഹായിയും ഈ സമയം മദ്യപിക്കാൻ പോയിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. ഒരു മണിയോടെ മടങ്ങിയെത്തിയ പ്രതി ബസ് സ്റ്റാർട്ട് ചെയ്ത് പുറപ്പെടാനൊരുങ്ങി. ബസ് സ്റ്റാർട്ട് ചെയ്തതും മറ്റു കുട്ടികൾ ചാടിയിറങ്ങിയെങ്കിലും ഇരയായ നാലുവയസുകാരിക്ക് ഇറങ്ങാനായില്ല. ഈ കുട്ടികൾ കരഞ്ഞു ബഹളം വച്ചെങ്കിലും ഡ്രൈവര്‍ അത് കേൾക്കാതെ ബസുമായി പോവുകയായിരുന്നു.
ഇതിനിടെ കുട്ടികൾ നൽകിയ വിവരം അനുസരിച്ച് നാലുവയസുകാരിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് പ്രതിയെ തിരക്കി നടക്കുന്നതിനിടെ ഒഴിഞ്ഞ പ്രദേശത്ത് ബസ് നിര്‍ത്തി ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞ് ബഹളം വച്ചതോടെ ശ്വാസം മുട്ടിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ കുട്ടി മരിച്ചെന്ന് തെറ്റിദ്ധരിച്ച ഇയാൾ ചാക്കില്‍ കെട്ടി ഒരു പെട്രോള്‍ പമ്പിന് സമീപം ഉപേക്ഷിച്ചു. ചാക്കിൽ അനക്കം കണ്ട പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിച്ചു. ഇവരെത്തി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തുവെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
Also Read-Two-Year-old Sexually Assaulted | രണ്ടു വയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി ബന്ധു
സംഭവത്തിന് പിന്നാലെ കടന്നു കളഞ്ഞ പ്രതിയെ അധികം വൈകാതെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കാര്യം ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൃത്യം നടത്തിയ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തട്ടിക്കൊണ്ടു പോകൽ, ബലാത്സംഗം എന്നിവയ്ക്കു പുറമെ പോക്സോ ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡിസംബർ 28വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
