ഏഴുവയസുകാരിയായ മകളെ മദ്യലഹരിയിൽ അടിച്ച് പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ദിവസവും മദ്യപിച്ചെത്തി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടി പൊലീസിന് മൊഴി നൽകിയത്.
തിരുവനന്തപുരം: മദ്യപിച്ചെത്തി ഏഴുവയസുകാരിയായ മകളെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. ചിറയിന്‍കീഴ് മണ്ണാത്തിമൂല വടക്കേവീട്ടില്‍ രാജേഷ് (41) ആണ് അറസ്റ്റിലായത്. ചെരിപ്പു കൊണ്ട് കാലിലും കരണത്തുമായിരുന്നു മർദ്ദനം. കരണത്തേറ്റ അടിയെത്തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ അയൽവാസിയായ ബന്ധുവാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ പൊലീസിനെയും ചൈല്‍ഡ് ലൈൻ പ്രവർത്തകരെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കടയ്ക്കാവൂർ പൊലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും രാജേഷിനെതിരെ കേസെടുത്തിട്ടുണ്ട്.
ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് പ്രതി. അവരോടൊപ്പം കഴിഞ്ഞിരുന്ന മക്കളെ ഓണക്കാലത്താണ് ഇയാൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്. ദിവസവും മദ്യപിച്ചെത്തി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടി പൊലീസിന് മൊഴി നൽകിയത്. സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ അമ്മയെ കടയ്ക്കാവൂർ എസ്ഐ വിനോദ് വിക്രമാദിത്യന്‍റെ നേതൃത്വത്തിൽ കൂട്ടിക്കൊണ്ടു വരികയും കുട്ടികളെ ഇവരെ ഏൽപ്പിക്കുകയും ചെയ്തു.
Also Read-പതിനഞ്ചുകാരനായ പച്ചക്കറി കച്ചവടക്കാരനെ നടുറോഡിൽ യുവാക്കൾ തല്ലിക്കൊന്നു; രണ്ട് പേർ അറസ്റ്റിൽ
advertisement
പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കടയ്ക്കാവൂര്‍ സി. ഐ ആര്‍ ശിവകുമാറിന്റെ നിര്‍ദേശ പ്രകാരം എസ്.ഐ വിനോദ് വിക്രമാദിത്യന്‍, വിജയകുമാര്‍. സി.പി.ഒ മാരായ ശ്രീകുമാര്‍ ഡീന്‍ എന്നിവരടങ്ങിയ സംഘമായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
Location :
First Published :
December 23, 2020 6:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഏഴുവയസുകാരിയായ മകളെ മദ്യലഹരിയിൽ അടിച്ച് പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ


