Also Read- മൂന്ന് പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ
ഞായറാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് ദാരുണ സംഭവം ആദ്യം കണ്ടത്. വാതിൽ അടഞ്ഞു കിടക്കുന്നത് കണ്ട് തുറന്ന മകൻ കണ്ടത് പിതാവ് തൂങ്ങി നിൽക്കുന്നതും മാതാവ് ബോധ രഹിതയായി വീണു കിടക്കുന്നതുമാണ്. മകന്റെ നിലവിളി കേട്ടാണ് അയൽവാസികൾ സംഭവം അറിഞ്ഞത്. തുടർന്ന് ഓടിയെത്തിയ നാട്ടുകാർ ചേർന്നു രണ്ടു പേരെയും ആദ്യം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. നാട്ടുകാർ എത്തുമ്പോൾ രണ്ടു പേർക്കും ജീവനുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തുടർന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
advertisement
ഇരുവരും തമ്മിൽ മുൻപ് കുടുംബ പ്രശ്‌നങ്ങൾ നില നിന്നിരുന്നു. എന്നാൽ, ഇതെല്ലാം കൗൺസിലിങ്ങിലൂടെ പരിഹരിച്ച് സമാധാനപരമായി കുടുംബ ജീവിതം തുടരുകയായിരുന്നു. വീട്ടിൽ എന്ത് സംഭവിച്ചു എന്നോ ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. സുനിൽ തടിപ്പണിക്കാരനും ഭാര്യ മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്.
മകൾ അക്ഷര സുനിൽ (ബ്യൂട്ടിഷ്യൻ), മകൻ ദേവാനന്ദ് സുനിൽ (എഞ്ചിനീയറിങ് വിദ്യാർത്ഥി). അയർക്കുന്നം പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.