മൂന്ന് പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
രണ്ടുപേരുടെ വിവാഹം കഴിഞ്ഞെങ്കിലും അച്ഛൻ പല തരത്തിൽ പീഡനം തുടർന്നു. ഇതോടെ വിവാഹിതരായ പെൺകുട്ടികൾ വീട്ടിൽവരാതെയായി
പാലക്കാട്: ചാലിശ്ശേരിയിൽ മൂന്നു പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. പെണ്മക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശ്ശേരി പോലീസ് കേസെടുത്തത്. രണ്ടു വർഷത്തോളം പ്രതി സ്വന്തം മക്കളെ ഉപദ്രവിച്ചു.
ഇതിനിടയിൽ രണ്ടുപേരുടെ വിവാഹം കഴിഞ്ഞെങ്കിലും അച്ഛൻ പല തരത്തിൽ പീഡനം തുടർന്നു. ഇതോടെ വിവാഹിതരായ പെൺകുട്ടികൾ വീട്ടിൽവരാതെയായി. കഴിഞ്ഞ ദിവസം ഇളയ കുട്ടിയുടെ വിവാഹം നിശ്ചയിച്ചു. സഹോദരിയേയും പീഡിപ്പിച്ച വിവരം അറിഞ്ഞതോടെ മുതിർന്ന രണ്ടുപേരും പൊലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടികലിൽ നിന്ന് വിശദമായി മൊഴി എടുത്തതോടെയാണ് പീഡനവിവരം പുറത്തായത്. പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Location :
First Published :
October 09, 2022 9:24 PM IST