അതേസമയം സ്വർണക്കടത്തുമായി യു.എ.ഇ കോൺസുലേറ്റിന് ബന്ധമുണ്ടെന്ന തരത്തിലാണ് സ്വപ്ന സുരേഷിന്റെ മൊഴി. എന്നാൽ സ്വർണക്കടത്തിൽ ശിവശങ്കറിനു ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ‘ഇല്ല’എന്നും സ്വപ്ന മറുപടി നൽകിയിട്ടുണ്ട്. രഹസ്യമൊഴി കോടതി മുൻപാകെ രേഖപ്പെടുത്തും.
TRENDING:വർക്ക് ഷോപ്പ് ഉദ്ഘാടനം:'ജാഗ്രത പാലിച്ചില്ല'; സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ സി.പി.എം ജില്ലാ നേതൃത്വം [NEWS]പൊടുന്നനെ കോടിക്കണക്കിന് പണം പൊഴിക്കുന്ന നന്മ മരങ്ങൾ; അന്വേഷിക്കാൻ പോലീസിറങ്ങുന്നു [NEWS]പാലത്തായി പീഡനക്കേസ്: ഐ.ജിയെ മാറ്റണം, മുഖ്യമന്ത്രി ഗൗരവം കാണിക്കണം; വിമര്‍ശനവുമായി കാന്തപുരം വിഭാഗം [NEWS]
advertisement
എൻഐഎ, കസ്റ്റംസ് സംഘങ്ങൾ മുൻകൂട്ടി തയാറാക്കിയ 60 ചോദ്യങ്ങൾക്കാണു പ്രതികളിൽ നിന്ന് ഉത്തരം തേടുന്നത്.
സംസ്ഥാനത്തെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടാക്കാൻ നിർദേശിച്ചതു തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഷാർഷ് ദ് അഫയേഴ്സ് റാഷിദ് ഖമീസ് അലിയാണെന്നു സ്വപ്ന യുടെ മൊഴി. പലർക്കും തന്നെ പരിചയപ്പെടുത്തിയത് അദ്ദേഹമാണെന്നും സ്വപ്ന പറഞ്ഞു.