Gold Smuggling |വർക്ക് ഷോപ്പ് ഉദ്ഘാടനം: 'ജാഗ്രത പാലിച്ചില്ല'; സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ സി.പി.എം ജില്ലാ നേതൃത്വം
Gold Smuggling |വർക്ക് ഷോപ്പ് ഉദ്ഘാടനം: 'ജാഗ്രത പാലിച്ചില്ല'; സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ സി.പി.എം ജില്ലാ നേതൃത്വം
2019 ഡിസംബർ 31നു 9.30നു നിശ്ചയിച്ചിരുന്ന ചടങ്ങ് സ്പീക്കറുടെ സൗകര്യാർഥം ഉച്ചയോടെയാണു നടന്നത്. ദിവാകരൻ മാത്രമല്ല, മറ്റു സിപിഐ പ്രതിനിധികളും സിപിഎം ഏരിയ സെക്രട്ടറിയും ചടങ്ങിൽ നിന്നു വിട്ടുനിന്നു.
സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സ്വർണക്കടത്ത് പ്രതി സന്ദീപ് നായരുടെ വർക് ഷോപ് ഉദ്ഘാടനത്തിനെത്തിയപ്പോൾ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ ആരംഭിച്ച വർക്ക് ഷോപ്പ് ഉദ്ഘാടനത്തിനെത്തിയ സംഭവത്തിൽ സ‌്പീക്കർ പി. ശ്രീരാമകൃഷ്ണനെ വിമർശിച്ച് സി.പി.എം ജില്ലാ നേതൃത്വം. നെടുമങ്ങാട്ടെ വർക്‌ഷോപ് ഉദ്ഘാടനത്തിന് ശ്രീരാമകൃഷ്ണൻ എത്തിയത് പാർട്ടിയിൽ നിന്നു വിവരം തേടിയോ വിശ്വാസത്തിലെടുത്തോ അല്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. ശ്രീരാമകൃഷ്ണന്റെ വിശദീകരണം മുഖവിലയ്ക്കെടുക്കുമ്പോഴും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
സ്പീക്കർ പങ്കെടുത്തപ്പോഴും ചടങ്ങിൽ അധ്യക്ഷനാകേണ്ടിയിരുന്ന നെടുമങ്ങാട് എംഎൽഎ സി.ദിവാകരൻ പങ്കെടുത്തില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് എംഎൽഎ പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചത്. എന്നാൽ സഭാ സമ്മേളനത്തിനിടയിലും സ്പീക്കർ ഉച്ചയോടെയാണ് ഉദ്ഘാടനത്തിനെത്തിയത്.
2019 ഡിസംബർ 31നു 9.30നു നിശ്ചയിച്ചിരുന്ന ചടങ്ങ് സ്പീക്കറുടെ സൗകര്യാർഥം ഉച്ചയോടെയാണു നടന്നത്. ദിവാകരൻ മാത്രമല്ല, മറ്റു സിപിഐ പ്രതിനിധികളും സിപിഎം ഏരിയ സെക്രട്ടറിയും ചടങ്ങിൽ നിന്നു വിട്ടുനിന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.