പെരിന്തല്‍മണ്ണ സ്റ്റേഷനിലെ സി.പി.ഒ. എം. പ്രമോദ്(31), സ്‌കൂട്ടര്‍ യാത്രക്കാരനായ ചെറുകര മലറോഡ് കൊള്ളിയില്‍ മുഹമ്മദ് സലീം(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിരവധി കേസുകളിലെ പിടികിട്ടാപുള്ളിയായ ഒളിവിലായിരുന്ന നിസാമുദ്ദീന്‍ കെ.എസ്.ആര്‍.ടി.സി. ക്ക് സമീപം ബൈക്കില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പിടികൂടാനാണ് പോലീസ് സംഘമെത്തിയത്. പോലീസിനെ കണ്ടതോടെ നിസാമുദ്ദീന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചതോടെ കയ്യിലുണ്ടായിരുന്ന കത്തി വീശുകയായിരുന്നു. ഇതിനിടയിലാണ് പ്രമോദിന് ഇടതുകൈക്ക് പരിക്കേറ്റത്.
വിവിധ കേസുകളില്‍ പ്രതിയായ നിസാമുദ്ദീനെ അറസ്റ്റുചെയ്യാന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു.
advertisement
You may also like:യാത്രകൾ പാടില്ലെന്ന നബി വചനം ഉദ്ധരിച്ച് പണ്ഡിതർ; കർമങ്ങൾ ചുരുക്കി ജുമുഅ ഖുതുബ [NEWS]ഇനിയുള്ള 30 ദിവസങ്ങൾ രാജ്യത്തിന് നിർണായകം [NEWS]യുഎഇ പ്രവാസികള്‍ ഇന്ത്യയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം [NEWS]
കൊലപാതകശ്രമക്കേസിലും മോഷണക്കേസിലും പ്രതിയായി ഒളിവില്‍ ആയിരുന്നു പ്രതി.സ്‌കൂട്ടര്‍ പിന്നീട് നിസാമുദ്ദീന്റെ നാടായ അരക്കുപറമ്പില്‍ ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
