കോവിഡ് നേരിടാൻ ഇനിയുള്ള 30 ദിവസങ്ങൾ ഇന്ത്യക്കു നിർണായകം. ഈ ഘട്ടത്തിൽ വൈറസ് ബാധ നിയന്ത്രിക്കാനായില്ലെങ്കിൽ ഇറ്റലിയും ചൈനയും നേരിടുന്നത് പോലുള്ള സാഹചര്യം ഇന്ത്യക്കും നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം കോവിഡ് 19 ന്റെ വ്യാപനത്തെ നാല് ഘട്ടങ്ങളായാണ് തിരിച്ചിട്ടുള്ളത്. ഇതിന്റെ രണ്ടാം ഘട്ടത്തിലൂടെയാണ് ഇന്ത്യ ഇപ്പോൾ കടന്നുപോകുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തവരിൽ നിന്ന് പ്രദേശവാസികളിലേക്ക് വൈറസ് പകരുന്നതാണ് ഈഘട്ടം.
30 ദിവസത്തിനുള്ളിൽ ഇന്ത്യ മൂന്നാംഘട്ടത്തിലേക്ക് കടക്കുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ വരും ദിവസങ്ങൾ നിർണായകമാണ്. ഈ ഘട്ടത്തിൽ സമ്പർക്ക വിലക്ക് കൂടുതൽ കർക്കശമാക്കേണ്ടി വരും. ആളുകൾ കൂട്ടംകൂടുന്നത് പൂർണമായും ഒഴിവാക്കേണ്ടിയും വരും. ഷോപ്പിംഗ് മാളുകൾ അടക്കമുള്ളവ അടച്ചിടാൻ സർക്കാരിന് നിർദേശിക്കേണ്ടി വരുമെന്നാണ് സൂചന.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.