COVID 19| യാത്രകൾ പാടില്ലെന്ന നബി വചനം ഉദ്ധരിച്ച് പണ്ഡിതർ; കർമങ്ങൾ ചുരുക്കി ജുമുഅ ഖുതുബ

Last Updated:

സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷയ്ക്കായി ഉറക്കമൊഴിച്ച് കർമനിരതരായവർക്ക് വേണ്ടി ഇമാമുമാർ പ്രാർത്ഥിച്ചു

ദുബായ്: കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കർമങ്ങൾ ചുരുക്കി യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥന. സ്ത്രീകളും കുട്ടികളും പ്രായമേറിയവരും പ്രാർഥനകൾ വീട്ടിൽ വച്ചാക്കിയതിനാൽ മസ്ജിദുകളിൽ വിശ്വാസികൾ കുറവായിരുന്നു. കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ യാത്രകൾ പാടില്ലെന്നതിനു രണ്ടാം ഖലീഫ ഉമറുൽ ഖത്താബിന്റെ കാലത്തെ ചരിത്രഭാഗം അവതരിപ്പിച്ചായിരുന്നു പള്ളികളിൽ പണ്ഡിതർ ഹ്രസ്വഭാഷണം തുടങ്ങിയതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
‘ഒരു ഭൂപ്രദേശത്ത് മഹാമാരിയാണെന്ന് കേട്ടാൽ അങ്ങോട്ട് പോകരുത്. അത്തരം പ്രദേശങ്ങളിൽ നിന്നാരും പുറത്തേക്കും പോകരുത്’. കൊറോണക്കാലത്തെ യാത്രകൾ ഗുണകരമല്ലെന്നതിലേക്ക് ഈ നബിവചനം ഉദ്ധരിച്ചായിരുന്നു പണ്ഡിതർ ഹ്രസ്വഭാഷണം നടത്തിയത്. ഈ മാതൃക പിൻതുടർന്നാണ് സിറിയൻ യാത്ര ഉമറുൽ ഫാറൂഖ് ഉപേക്ഷിച്ചതെന്നും ഖുതുബയിൽ ഓർമിപ്പിച്ചു. ഇതേ മാതൃക തന്നെയാണ് സമൂഹ സുരക്ഷയ്ക്ക് യുഎഇ ഇപ്പോൾ പിൻതുടരുന്നത്. യാത്രക്കാർക്ക് വിമാനത്താവളങ്ങളിലുള്ള വൈദ്യ പരിശോധനയും നിരീക്ഷണമായി വീടുകളിൽ പാർപ്പിക്കുന്നതും രോഗബാധിതരാണെന്നു വ്യക്തമായാൽ ഐസൊലേഷൻ കേന്ദ്രങ്ങളിലാക്കുന്നതും ജനങ്ങളുടെ ആരോഗ്യ സുരക്ഷയിൽ ഊന്നിയാണ്. എല്ലാവരും ഈ രോഗ പ്രതിരോധ പ്രക്രിയകളിൽ സഹകരിക്കണമെന്ന് ഇമാമുമാർ അഭ്യർഥിച്ചു.
advertisement
BEST PERFORMING STORIES:ബിഗ് ബോസ്: ഡോ: രജിത് കുമാർ അറസ്റ്റിലായേക്കും [PHOTOS]COVID 19 LIVE Updates: രാജ്യത്ത് മരണം രണ്ടായി; ഡൽഹിയിൽ മരിച്ചത് 68കാരി [NEWS]COVID 19| COVID 19 | ഷോപ്പിംഗ് മാളുകളിൽ തെർമൽ ഡിറ്റക്ടർ സ്ഥാപിച്ച് അബുദാബി [NEWS]
പ്രാർത്ഥന കൊണ്ട് വിധിയെ മാറ്റിമറിക്കാമെന്ന മുഖവുരയോടെയാണ് രണ്ടാം ഖുതുബയുടെ തുടക്കം. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷയ്ക്കായി ഉറക്കമൊഴിച്ച് കർമനിരതരായവർക്ക് വേണ്ടി ഇമാമുമാർ പ്രാർത്ഥിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
COVID 19| യാത്രകൾ പാടില്ലെന്ന നബി വചനം ഉദ്ധരിച്ച് പണ്ഡിതർ; കർമങ്ങൾ ചുരുക്കി ജുമുഅ ഖുതുബ
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement