COVID 19 | യുഎഇ പ്രവാസികള്‍ ഇന്ത്യയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

കോ​വി​ഡ്19 ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​ദേ​ശ പൗ​ര​ന്മാ​ര്‍​ക്ക് വി​സ നി​യ​ന്ത്ര​ണ​ത്തി​ന് പു​റ​മേ​യാ​ണ് വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ഇന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ പു​തി​യ യാ​ത്രാ ഉ​പ​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

News18 Malayalam | news18-malayalam
Updated: March 14, 2020, 2:42 PM IST
COVID 19 | യുഎഇ പ്രവാസികള്‍ ഇന്ത്യയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം
flight
  • Share this:
ദു​ബൈ: കോ​വി​ഡ്19 വ്യാ​പിക്കുന്നത് ത​ട​യു​ന്ന​തി​ന് വി​ദേ​ശി​ക​ള്‍​ക്ക് ഇ​ന്ത്യ വി​സ നി​യ​ന്ത്രി​ച്ച​തി​ന് പി​ന്നാ​ലെ യുഎ​ഇ​യി​ല്‍ ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​രോ​ടും യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ നി​ര്‍​ദേ​ശം. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ യാ​ത്ര​ക​ളും ഒ​ഴി​വാ​ക്കാ​നാ​ണ് ഇ​ന്ത്യ​ന്‍ ഇ​മി​ഗ്രേ​ഷ​ന്‍ ബ്യൂ​റോ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ്19 ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​ദേ​ശ പൗ​ര​ന്മാ​ര്‍​ക്ക് വി​സ നി​യ​ന്ത്ര​ണ​ത്തി​ന് പു​റ​മേ​യാ​ണ് വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ഇന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ പു​തി​യ യാ​ത്രാ ഉ​പ​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ​ത്തു​മ്പോൾ കു​റ​ഞ്ഞ​ത് 14 ദി​വ​സ​ത്തേ​ക്ക് ക്വാ​റന്റൈ​നി​ല്‍ ക​ഴി​യേ​ണ്ടി വ​രു​മെ​ന്നും അ​ത്യാ​വ​ശ്യ​മ​ല്ലെ​ങ്കി​ല്‍ യാ​ത്ര​ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും ഇ​മി​ഗ്രേ​ഷ​ന്‍ ബ്യൂ​റോ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. അ​ടി​യ​ന്ത​ര യാ​ത്ര ആ​വ​ശ്യ​മാ​യ​വ​ര്‍ ത​ങ്ങ​ളെ​യും മ​റ്റു​ള്ള​വ​രെ​യും സം​ര​ക്ഷി​ക്കാ​ന്‍ മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ല്‍ ജ​ന​റ​ല്‍ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

BEST PERFORMING STORIES:ബിഗ് ബോസ്: ഡോ: രജിത് കുമാർ അറസ്റ്റിലായേക്കും [PHOTOS]COVID 19 LIVE Updates: രാജ്യത്ത് മരണം രണ്ടായി; ഡൽഹിയിൽ മരിച്ചത് 68കാരി [NEWS]COVID 19| COVID 19 | ഷോപ്പിംഗ് മാളുകളിൽ തെർമൽ ഡിറ്റക്ടർ സ്ഥാപിച്ച് അബുദാബി [NEWS]

മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി യുഎ​ഇ പൗ​ര​ന്‍​മാ​ര്‍ ഇ​ന്ത്യ​യി‌ലേ​ക്കു​ള്ള യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം യുഎ​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ വി​സ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു​ നി​​ര്‍​ദേ​ശം.
First published: March 14, 2020, 2:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading