ഇവരിൽ നിന്ന് സിന്തറ്റിക് ഡ്രഗ്സായ 10 ഗ്രാം മെത്തലിൻ ഡയോക്സി മെത്താ ഫിറ്റമിൻ (എം.ഡി.എം.എ.) കണ്ടെടുത്തു. ഇത് കമേഴ്സ്യൽ ക്വാണ്ടിറ്റിയാണ്. കൈവശം വയ്ക്കുന്നവർക്ക് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Also Read-വീസ ഇല്ലാതെ ഒമാന്‍ സന്ദര്‍ശനം; കാലാവധി 14 ദിവസമാക്കി ഉയര്‍ത്തി
പ്രതികൾ ഇരുവരും മാസങ്ങളായി ലോഡ്ജുകളിൽ താമസിച്ച് ലഹരിമരുന്ന് വില്പന നടത്തുന്നതായി കമ്മീഷണർക്ക് വിവരം ലഭിച്ച്, ഡാൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു.കൊച്ചി നഗരത്തിൽ ഏറ്റവും കൂടുതൽ ലഹരിമരുന്നുകൾ എത്തുന്നത് മലബാർ ഭാഗത്തുനിന്നാണ്. ബാംഗ്ലൂർ,ഗോവ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് ഇടനിലക്കാർ വഴി വടക്കൻ ജില്ലകളിൽ എത്തിച്ചതിനു ശേഷമാണ് ഇവിടെയുള്ള യുവാക്കൾ കൊച്ചിയിൽ കൊണ്ടുവന്ന് ചില്ലറ വില്പനയും മറ്റും നടത്തുന്നത്.
advertisement
Also Read-ക്രഷർ മേഖലയ്ക്ക് 500 കോടിയുടെ വായ്പകളുമായി കെ എഫ് സി; വായ്പ ഒരാഴ്ചയ്ക്കകം
എം.ഡി.എം.എ, ഗഞ്ചാവ്, ഹാഷിഷ് ഓയിൽ മുതലായവ "വല്ല്യവൻ" എന്ന പേരിലറിയപ്പെടുന്ന ചാവക്കാടുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിൻ്റെ തലവനെ പൊന്നാനിയിൽ വച്ച് രണ്ടര ലിറ്റർ ഹാഷിഷ് ഓയിലുമായി പിടികൂടുന്നതിനിടയിൽ രക്ഷപെട്ട് ഒളിവിലാണ്. ഇയാളാണ് ഇവർക്ക് ലഹരി മരുന്നുകൾ വില്പനക്കായി കൊടുക്കുന്നത്. കൊച്ചിയിലെ ഷോപ്പുകളിലും മറ്റും ജോലിക്കാരായി നിന്നാണ് കൂടുതൽ പേരും കച്ചവടം ചെയ്യുന്നത്.ഈ അടുത്ത കാലങ്ങളിൽ അറസ്റ്റു ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗം പേരും മലബാർ പ്രദേശങ്ങളിലുള്ളവരാണ്.
Also Read-അനുമതിയോടെ മണ്ണ് കൊണ്ടുപോകുന്നതിനും കൈക്കൂലി; തൃശൂരിലെ രണ്ട് വനംവകുപ്പ് ജീവനക്കാർ അറസ്റ്റിൽ
കൊച്ചി സിറ്റി കമ്മീഷണർ, നാഗരാജു IPS ൻ്റ നിർദ്ദേശപ്രകാരം കൊച്ചിയിലെ വൈറ്റില ഹബ്ബ്, കെ.എസ്.ആർ. ടി. സി., നോർത്ത്, സൗത്ത് റയിൽവേ സ്റ്റേഷനുകൾ, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി കാക്കനാട് തുടങ്ങിയ പ്രദേശങ്ങളിൽ കൊച്ചി സിറ്റി ഡാൻസാഫും, അതാത് പ്രദേശത്തെ പൊലീസും ചേർന്ന് കർശനമായ രഹസ്യ പരിശോധനകൾ നടത്തിവരികയാണ്. എളമക്കര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർന്ന് അന്വേഷണം നടത്തി വരുന്നു.
കൊച്ചി സിറ്റിയിൽ മയക്കുമരുന്ന്, ഗഞ്ചാവ് മുതലായ മാരക ലഹരി വസ്തുക്കൾ വില്പന നടത്തുന്നതായി വിവരം ലഭിച്ചാൽ കമ്മീഷണറെ നേരിട്ട് വീഡിയോ , ഓഡിയോ, ചിത്രങ്ങളായോ, അറിയിക്കുന്നതിന് 'യോദ്ധാ' എന്ന രഹസ്യ വാട്ട്സ് ആപ്പിലേക്ക് 9995966666 എന്ന നമ്പറിൽ അയക്കുകയോ, ഡാൻസാഫിൻ്റെ 9497980430 എന്ന നമ്പറിൽ അയക്കുകയോ ചെയ്യുക. അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ് എന്ന് കമ്മീഷണർ അറിയിച്ചു.