നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വാഗമണിലെ ലഹരിമരുന്ന് പാർട്ടി; ഇടുക്കിയിൽ കൂടുതൽ പാർട്ടികൾ ആസൂത്രണം ചെയ്തിരുന്നതായി റിപ്പോർട്ട്

  വാഗമണിലെ ലഹരിമരുന്ന് പാർട്ടി; ഇടുക്കിയിൽ കൂടുതൽ പാർട്ടികൾ ആസൂത്രണം ചെയ്തിരുന്നതായി റിപ്പോർട്ട്

  ഡിസംബർ 31നു നിശാപാർട്ടികൾ നടത്താനാണ് ലഹരിമരുന്ന് സംഘങ്ങളുടെ അസൂത്രണം.

  News18

  News18

  • Share this:
   ഇടുക്കി: കൂടുതൽ  ലഹരിമരുന്ന് പാർട്ടികൾ അസൂത്രണം ചെയ്തതായി എക്സൈസ് ഇന്റലിജിൻസ് റിപ്പോർട്ട്. പുതുവർഷ  ആഘോഷത്തിന്റെ ഭാഗമായാണ്  നിശാപാർട്ടികളുടെ അസൂത്രണം. ഇതോടെ പീരുമേട്, ഉടുമ്പഞ്ചോല,മൂന്നാർ മേഖലകളിൽ  എക്സൈസ് പരിശോധന ശക്തമാക്കി.

   വാഗമൺ ലഹരിമരുന്ന് പാർട്ടിയുടെ അന്വേഷണം എക്സൈസ് സംഘം  ഊർജ്ജിതമാക്കിയിരുന്നു. തുടർന്നാണ് ഇടുക്കിയിലെ പല മേഖലകളിലും നിശാപാർട്ടികൾ അസൂത്രണം ചെയ്തിരിക്കുന്ന  വിവരം ലഭിച്ചിരിക്കുന്നത്. ഒറ്റപെട്ട റിസോർട്ടുകളാണ് ലഹരി പാർട്ടികൾക്കായി സംഘം  തെരെഞ്ഞെടുക്കുക. അതിനാൽ ഇത്തരം റിസോർട്ടുകൾ കേന്ദ്രികരിച്ച് പരിശോധന കർശനമാക്കാനാണ് എക്സൈസ് സംഘത്തിന്റെ തീരുമാനം.

   You may also like:അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യാൻ മകൻ അച്ഛന്റെ ഫോൺ ഉപയോഗിച്ചു; അച്ഛൻ അറിഞ്ഞത് പൊലീസ് റെയ്ഡിനെത്തിയപ്പോൾ

   പുതുവർഷം വരെ റിസോർട്ടുകളും ഹോം സ്റ്റേകളും കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കും. സംഘമായി പുതുവർഷം ആഘോഷിക്കുവാൻ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. ഡിസംബർ 31നു നിശാപാർട്ടികൾ നടത്താനാണ് ലഹരിമരുന്ന് സംഘങ്ങളുടെ അസൂത്രണം.

   You may also like:അഞ്ച് മാസം പ്രായമുള്ള മകനെ തീ കൊളുത്തി കൊന്നു; അമ്മ അറസ്റ്റിൽ

   എന്നാൽ ഇത് തടയാനുള്ള നടപടികളും  സ്വീകരിച്ചുണ്ട്. ഈ ലോബിയെ പിടികൂടാൻ അന്വേഷണവും  ശക്തമാക്കി. നിശപാർട്ടികൾക്ക് ആവശ്യമായ ലഹരിമരുന്നുകൾ ജില്ലയിൽ എത്തിയതയാണ് സൂചന.  ഇവ പിടികൂടാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.  പാർട്ടികൾക്ക് പിന്നിൽ വൻ സംഘങ്ങൾ ഉണ്ടെന്നാണ്  കണ്ടെത്തൽ.

   പ്രധാനമായും ഇടുക്കി  പീരുമേട്, ഉടുമ്പഞ്ചോല, മൂന്നാർ മേഖലകളിൽ എക്സൈസ് വിഭാഗം പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. വാഗമണിലെ നിശാപാർട്ടിയിൽ നിന്നും എൽ എസ് ഡി , എംഡിഎംഎ ഉൾപ്പടെയുള്ള മാരക ലഹരിവസ്തുക്കൾ പിടികൂടിയിരുന്നു. 9 പേരാണ് ഈ കേസിൽ അറസ്റ്റിലായത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനായി പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
   Published by:Naseeba TC
   First published:
   )}