വീസ ഇല്ലാതെ ഒമാന്‍ സന്ദര്‍ശനം; കാലാവധി 14 ദിവസമാക്കി ഉയര്‍ത്തി

Last Updated:

14 ദിവസത്തിന് ശേഷം രാജ്യത്ത് തുടര്‍ന്നാല്‍, ഓരോ ദിവസത്തിനും 10 റിയാല്‍ വീതം പിഴ ഈടാക്കും.

മസ്‌കത്ത്: ഒമാനിൽ  വീസ ഇല്ലാതെ സന്ദർശിക്കാനുള്ള കാലാവധി 14 ദിവസമായി ഉയര്‍ത്തി. വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 103 രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്കാണ് സൗജന്യ പ്രവേശനത്തിന് അനുമതിയുള്ളത്.
സന്ദർശനത്തിന് രാജ്യത്ത് എത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. പരമാവധി 14 ദിവസമാണ് ഒമാനില്‍ താമസിക്കാന്‍ അനുവദിയുള്ളത്. 14 ദിവസത്തിന് ശേഷം രാജ്യത്ത് തുടര്‍ന്നാല്‍, ഓരോ ദിവസത്തിനും 10 റിയാല്‍ വീതം പിഴ ഈടാക്കും. സന്ദര്‍ശകര്‍ 14 ദിവസത്തില്‍ കൂടുതല്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇതിന് അനുയോജ്യമായ വീസകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫീസ് നല്‍കി യാത്രക്ക് മുമ്പായി സ്വന്തമാക്കണം.
advertisement
ഇന്ത്യക്കാര്‍ക്കുള്‍പ്പടെ 27 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഈ രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, ആസ്‌ത്രേലിയ, യു കെ, ജപ്പാന്‍, ഷെന്‍ഖന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥിര താമസക്കാരോ ഈ രാഷ്ട്രങ്ങളിലെ വീസ കൈവശമുള്ളവരോ ആയിരിക്കണം.
സന്ദര്‍ശകരുടെ പാസ്‌പോര്‍ട്ട് ആറ് മാസത്തില്‍ കുറയാത്ത കാലാവധിയുള്ളതാകണം. റിട്ടേണ്‍ ട്രാവല്‍ ടിക്കറ്റ്, ഹോട്ടല്‍ റിസര്‍വേഷന്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ് എന്നിവ നിര്‍ബന്ധമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
വീസ ഇല്ലാതെ ഒമാന്‍ സന്ദര്‍ശനം; കാലാവധി 14 ദിവസമാക്കി ഉയര്‍ത്തി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement