TRENDING:

സെക്സിന് വിസമ്മതിച്ചു; യുവതിയുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തീയിലേക്ക് വലിച്ചെറിഞ്ഞു

Last Updated:

യുവതി കുഞ്ഞിനെ തിരികെ ആവശ്യപ്പെടുന്നതിനിടയിൽ അടുത്തുള്ള തീയിലേക്ക് എറിയികുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുസാഫർപൂർ: യുവതി സെക്സിന് വിസമ്മതിച്ചതിന്റെ ദേഷ്യത്തിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തീയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്. ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
advertisement

വീടിന് പുറത്ത് കുഞ്ഞിനൊപ്പം ഇരിക്കുകയായിരുന്നു സ്ത്രീ. സമീപത്ത് തീയും കത്തുന്നുണ്ടായിരുന്നു. ഈ സമയത്ത് യുവതിക്ക് അടുത്തെത്തിയ അയൽവാസിയായ യുവാവ് സമീപത്ത് ഇരുന്നു. തുടർന്ന് യുവതിയെ ലൈംഗികമായി അധിക്ഷേപിക്കാൻ തുടങ്ങി.

ഇതിനെതിരെ യുവതി പ്രതികരിച്ചതോടെ കോപാകുലനായ യുവാവ് യുവതിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിപ്പറിച്ചു. യുവതി കുഞ്ഞിനെ തിരികെ ആവശ്യപ്പെടുന്നതിനിടയിൽ അടുത്തുള്ള തീയിലേക്ക് എറിയികുകയായിരുന്നു.

ഗുരുതരമായ പൊള്ളലേറ്റ കുഞ്ഞ് സ്ഥലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. കാലിനാണ് കൂടുതൽ പൊള്ളലേറ്റത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് യുവാവിനെ അറസ്റ്റ് ചെയ്തതായി ഡപ്യൂട്ടി സൂപ്രണ്ടന്റന്റ് ഓഫ് പൊലീസ് അറിയിച്ചു.

advertisement

You may also like:കാമുകനെ വിശ്വസിച്ച് വീടിന്റെ താക്കോൽ നൽകി; 13 ലക്ഷത്തോളം രൂപയുടെ സാധനവുമായി യുവാവ് മുങ്ങി

കൊലപാതക ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുസാഫർപൂരിലെ ബൊച്ഛഹാൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

സമാനമായ മറ്റൊരു സംഭവത്തിൽ, പഠിക്കാത്തതിന്റെ പേരിൽ അടൂരിൽ ഏഴുവയസ്സുകാരന്റെ വയറും പാദങ്ങളും പിതാവ് ചട്ടുകംവെച്ച് പൊള്ളിച്ചു. പത്തനംതിട്ട ജില്ലയിലാണ് സംഭവം.

advertisement

You may also like:എന്താണ് വാമികയുടെ അർത്ഥം; അറിയാം, താരങ്ങളുടെ മക്കളുടെ പേരുകളുടെ അർത്ഥം

മദ്യലഹരിയിലായിരുന്നു ഇയാൾ മകനോട് ക്രൂരത കാട്ടിയത്. സംഭവത്തിൽ പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ ശ്രീകുമാറിനെ ആണ് അടൂര്‍ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മൂന്നാം ക്ലാസ് വിദ്യാർഥിയാണ് അച്ഛന്‍റെ ക്രൂരതയ്ക്കിരയായത്.

You may also like:രാമക്ഷേത്ര നിർമ്മാണത്തിനുള്ള ആർഎസ്എസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ്; വിവാദം ഉയരുന്നു

advertisement

മകനോട് പാഠഭാഗങ്ങള്‍ പഠിക്കാന്‍ പറഞ്ഞിട്ടാണ് അച്ഛന്‍ പുറത്തേക്ക് പോയത്. വൈകിട്ട് തിരിച്ച് വന്ന ശ്രീകുമാര്‍ മകനോട് പഠിച്ച് കഴിഞ്ഞോ എന്ന് അന്വേഷിച്ചു. പഠിച്ചില്ലെന്ന് മകന്‍ മറുപടി പറഞ്ഞതോടെ പ്രകോപിതനായ അച്ഛന്‍ ചട്ടുകം പൊള്ളിച്ച് മകന്‍റെ വയറിലും കാല്‍പാദങ്ങളിലും പൊള്ളിക്കുകയായിരുന്നു. ജനുവരി 30ന് ആയിരുന്നു സംഭവം.

You may also like:ചതിച്ചെന്ന് സംശയത്തിൽ ലിവ് ഇൻ പങ്കാളിയെയും അമ്മയെയും കൊലപ്പെടുത്തി; മകളെ ലൈംഗികമായി പീഡിപ്പിച്ചു

advertisement

കുട്ടിയുടെ ശരീരത്തിന്‍റെറെ വിവിധ ഭാഗങ്ങളില്‍ പൊള്ളലുണ്ട്. മദ്യലഹരിയിൽ എത്തിയാണ് കുട്ടിയുടെ അച്ഛൻ ക്രൂര പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുട്ടിയുടെ അമ്മ വിവരം അയല്‍വാസികളോട് പറയുകയും തുടര്‍ന്ന് പഞ്ചായത്തംഗം വഴി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ശ്രീകുമാര്‍ മുമ്പും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. കുട്ടിയെ അടൂർ ചൈൽഡ് ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
സെക്സിന് വിസമ്മതിച്ചു; യുവതിയുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തീയിലേക്ക് വലിച്ചെറിഞ്ഞു
Open in App
Home
Video
Impact Shorts
Web Stories