Ayodhya | രാമക്ഷേത്ര നിർമ്മാണത്തിനുള്ള ആർഎസ്എസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ്; വിവാദം ഉയരുന്നു

Last Updated:

ക്ഷേത്രഭാരവാഹി എന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് വിശദീകരിച്ച രഘുനാഥ പിള്ള, സംഭവം വിവാദമാക്കുന്നതിന് പിന്നിൽ കോൺഗ്രസ് ഗ്രൂപ്പ് പോരാണെന്നും പ്രതികരിച്ചു.

അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ആർഎസ്എസ് ഫണ്ട് ശേഖരണം കോൺഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ.ആലപ്പുഴ ഡിസിസി ഉപാധ്യക്ഷൻ റ്റി ജി രഘുനാഥ പിള്ളയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.എന്നാല്‍ പരിപാടിയിൽ പങ്കെടുത്തത് ക്ഷേത്ര ഭാരവാഹി എന്ന നിലയിലാണേന്നാണ് രഘുനാഥ പിള്ളയുടെ വിശദീകരണം.വിവാദത്തിൽ ജില്ലാ കോൺഗ്രസ് നേതൃത്വം രഘുനാഥ പിള്ളയോട് വിശദീകരണം തേടുമെന്നാണ് റിപ്പോർട്ട്.
അയോധ്യരാമക്ഷേത്ര നിർമ്മാണത്തിനായി ഈമാസം 27 വരെയാണ് ആർഎസ്എസിന്റെ ഫണ്ട് ശേഖരണം. ചേർത്തല പള്ളിപ്പുറം കടവിൽ മഹാലക്ഷ്മി ക്ഷേത്രത്തിലെ ഈ പരിപാടിയാണ് ഡിസിസി ഉപാധ്യക്ഷൻ ഉദ്ഘാടനം ചെയ്തത്. ആർഎസ്എസ് പ്രവർത്തകർ ഉൾപ്പെടെ ഇതിന്റെ ചിത്രം നവമാധ്യമങ്ങളിൽ പങ്കുവെച്ചു.
പിന്നാലെയാണ് സംഭവം വിവാദമായത്.രൂക്ഷവിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ തന്നെ രംഗത്തെത്തി.
advertisement
ക്ഷേത്രഭാരവാഹി എന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് വിശദീകരിച്ച രഘുനാഥ പിള്ള, സംഭവം വിവാദമാക്കുന്നതിന് പിന്നിൽ കോൺഗ്രസ് ഗ്രൂപ്പ് പോരാണെന്നും പ്രതികരിച്ചു. എന്നാൽ സംഭവം വിവാദമാക്കേണ്ടതില്ലെന്നാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.  ആർഎസ്എസ് പരിപാടി എന്ന നിലയിലല്ല, വിശ്വാസി എന്ന നിലയിലാകാം പങ്കെടുത്തതെന്നും നേതാക്കൾ പറയുന്നു.രഘുനാഥ പിള്ളയെ തള്ളിയില്ലെങ്കിലും വിശദീകരണം ചോദിക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ വിവാദം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് സിപിഎം നീക്കം.
advertisement
അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി ആർഎസ്എസിന്‍റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇതുവരെ സംഭാവനയായി ലഭിച്ചിട്ടുള്ളത്. ഋഷികേശിലെ ഗുഹാവാസിയായ ഒരു സന്യാസി ക്ഷേത്ര നിർമ്മാണത്തിന് ഒരുകോടി രൂപ സംഭാവന ചെയ്തത് ഈയടുത്ത് വൻ വാർത്താപ്രാധാന്യം നേടിയിരിന്നു. പുണ്യനഗരമായ ഋഷികേശിലെ ഗുഹകളിൽ ഋഷിതുല്യ ജീവിതം നയിക്കുന്ന സ്വാമി ശങ്കർദാസ് എന്ന 83കാരനാണ് ഇത്രയും ഭീമമായ ഒരു തുക നല്‍കിയത്.
advertisement
Also Read- 'കേരളത്തിന്റെ വികസനത്തിനായി നരേന്ദ്രമോദി സാധ്യമായതെല്ലാം ചെയ്യുന്നു' അമിത് ഷായുടെ ട്വീറ്റ്
അയോധ്യയിലെ ക്ഷേത്രനിർമ്മാണത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്‍തുകകൾ തന്നെ സംഭാവനയായി ലഭിക്കുന്നുണ്ട്. ഈയടുത്ത് സൂറത്തിൽ നിന്നുള്ള ഒരു വജ്രവ്യാപാരി 11 കോടി രൂപയാണ് സംഭാവന നൽകിയത്. വിഎച്ച്പിയും ആർഎസ്എസും ചേർന്ന് രാമക്ഷേത്ര നിർമാണത്തിനായുള്ള ധനസമാഹരണം ആരംഭിച്ച സാഹചര്യത്തിൽ, സൂറത്തിലുള്ള ഗോവിന്ദ്ഭായ് ധൊലാകിയ എന്ന വ്യാപാരി ഗുജറാത്തിലെ വിശ്വഹിന്ദു പരിഷത്തിന്റെ ഓഫീസിലെത്തിയാണ് സംഭാവന നൽകിയത്. ആർഎസ്എസ് സഹയാത്രികൻ കൂടിയാണിയാൾ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Ayodhya | രാമക്ഷേത്ര നിർമ്മാണത്തിനുള്ള ആർഎസ്എസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ്; വിവാദം ഉയരുന്നു
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement