Also Read- അഞ്ച് ദേശീയ പുരസ്കാരങ്ങൾ നേടിയ അഭിനയപ്രതിഭ; പ്രകാശ് രാജിന് ഇന്ന് 56-ാം പിറന്നാൾ
മൂന്നൂറില്‍പ്പരം നാടകങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചിട്ടുള്ള പി സി സോമൻ, അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് മലയാളികളുടെ മനസ്സിൽ ചേക്കേറിയത്. ‘സ്വയംവരം’ ആയിരുന്നു ആദ്യ സിനിമ. മലയാളം ദൂരദർശന്റെ ആദ്യ കാലങ്ങളിൽ സജീവമായിരുന്ന അദ്ദേഹം നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
Also Read- Happy birthday Neeraj Madhav| അച്ഛനായ ശേഷമുള്ള നീരജ് മാധവിന്റെ ആദ്യത്തെ പിറന്നാൾ
advertisement
ഗായത്രി, കൊടിയേറ്റം, മുത്താരംകുന്ന് പി.ഒ, അച്ചുവേട്ടന്റെ വീട്, ഇരുപതാം നൂറ്റാണ്ട്, മതിലുകൾ, ചാണക്യൻ, കൗരവർ, ധ്രുവം, ഇലയും മുള്ളും, വിധേയൻ, അഗ്നിദേവൻ, കഴകം, കഥാപുരുഷന്‍, നിഴല്‍ക്കുത്ത്, ഒരു പെണ്ണും രണ്ടാണും, പിന്നെയും തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.
Also Read- One, Aanum Pennum, Biriyaani |ഇന്ന് മൂന്ന് മലയാള ചിത്രങ്ങൾ തിയേറ്ററിലേക്ക്
രണ്ട് തലമുറകൾക്കൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷം കുറച്ച് മാസങ്ങൾക്ക് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പി സി സോമൻ തുറന്ന് പറഞ്ഞിരുന്നു. 65 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിലകനും രാജൻ പി ദേവിനുമൊപ്പം അതേ കാലഘട്ടത്തിൽ നാടകവേദികളിലെ നിറസാന്നിധ്യമായിരുന്നു സോമൻ. പത്താം വയസിലാണ് നാടക രംഗത്തേക്ക് ചുവടുവെച്ചത്. പിന്നീട് നാടകകുലപതികളോടൊപ്പം അരങ്ങ് പങ്കിടുവാനും അവസരം ലഭിച്ചു.
മലയാളികളുടെ സ്വീകരണ മുറിയിലേക്ക് ഒരു കുടുംബാംഗത്തെ പോലെ കടന്നുവന്ന കഥാപാത്രങ്ങളായിരുന്നു സീരിയലുകളിൽ അദ്ദേഹത്തിന്റേത്. ജഗതി എൻ കെ ആചാരിയുടെ കൂടെ ഒരുപാട് നാടകങ്ങളും അദ്ദേഹത്തിന്റെ മകൻ ജഗതി ശ്രീകുമാറിന്റെ കൂടെയും അഭിനയിക്കാനുള്ള അവസരം ലഭിച്ച കലാകാരനായിരുന്നു പിസി സോമൻ.
മുഖ്യമന്ത്രി അനുശോചിച്ചു
പ്രമുഖ നാടക പ്രവര്‍ത്തകനും സിനിമാനടനുമായ പി സി സോമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സിനിമാ - സീരിയൽ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന സോമൻ അമേച്വര്‍ നാടകങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Key Words: PC Soman, Actor PC Soman, drama artist pc soman, film artist pc soman, doordarshan actor, malayalam film
