TRENDING:

Sushant Singh Rajput | ജാമ്യാപേക്ഷ സമർപ്പിക്കാൻ റിയയ്ക്ക് ധൃതിയില്ലെന്ന് അഭിഭാഷകൻ

Last Updated:

Rhea Chakraborty | റിയ ചക്രവർത്തിയും സഹോദരൻ ഷോവികും ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാൻ നടി റിയ ചക്രവർത്തിക്കും സഹോദരൻ ഷോവിക് ചക്രവർത്തിക്കും തിടുക്കമില്ലെന്ന് അഭിഭാഷകൻ സതിഷ് മനേഷിന്ദെ. കഴിഞ്ഞയാഴ്ച മുംബൈ പ്രത്യേക കോടതി റിയയും ഷോവികും ഉൾപ്പെടെയുള്ള ആറുപേരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നാർകോടിക്സ് കൺട്രോൾ ബ്യൂറോ ഫയൽ ചെയ്ത മയക്കുമരുന്ന് കേസിൽ പ്രതികളാണ് ആറുപേരും.
advertisement

ഈ സാഹചര്യത്തിൽ റിയ ചക്രവർത്തിയും സഹോദരൻ ഷോവികും ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റിയ ചക്രവർത്തിയുടെ അഭിഭാഷകൻ ഇന്ന് പ്രസ്താവന നടത്തിയത്.

അതേസമയം, സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസിൽ നാർകോടിക്സ് കൺട്രോൾ ബ്യൂറോ ഞായറാഴ്ച മുംബൈയിൽ നിന്ന് ആറുപേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 16 ആയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, കേസിൽ അറസ്റ്റിലായ റിയ ചക്രവർത്തിയും ഷോവികും ബോളിവുഡിലെ മയക്കുമരുന്ന് കണ്ണികളായ പ്രമുഖ താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിരുന്നു.

advertisement

You may also like:ലൈഫ് മിഷൻ തട്ടിപ്പ് കേസ്: മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണമെന്ന് കെ.സുരേന്ദ്രൻ [NEWS]സമൂഹമാധ്യമങ്ങളില്‍ അജണ്ട നിശ്ചയിക്കാന്‍ അണികള്‍ക്ക് നിര്‍ദേശവുമായി മുസ്‌ലിം ലീഗും [NEWS] 'സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കു; പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ്'; ജനങ്ങളോട് രാഹുൽ ഗാന്ധി [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുംബൈയിലെ ബാന്ദ്രയിലെ വീട്ടിൽ ജൂൺ പതിനാലിന് ആയിരുന്നു സുശാന്ത് സിംഗ് രാജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ സുശാന്തിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിൽ ആയിരുന്നു മുംബൈ പൊലീസ് എത്തിച്ചേർന്നത്. നിലവിൽ സുശാന്തിന്റെ മരണം സി ബി ഐ, നാർകോടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരാണ് അന്വേഷിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
Sushant Singh Rajput | ജാമ്യാപേക്ഷ സമർപ്പിക്കാൻ റിയയ്ക്ക് ധൃതിയില്ലെന്ന് അഭിഭാഷകൻ
Open in App
Home
Video
Impact Shorts
Web Stories