TRENDING:

Disha Salian suicide|സുശാന്തിന്റെ മുൻ മാനേജർ ദിഷ തന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നുവെന്ന ആരോപണം തള്ളി സൂരജ് പഞ്ചോളി

Last Updated:

ജൂൺ 8നാണ് ദിഷ ആത്മഹത്യ ചെയ്തത്. മുംബൈയിലെ ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുകയായിരുന്നു. ദിഷ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മുൻ മാനേജർ ദിഷ സാലിയനുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി നടൻ സൂരജ് പഞ്ചോളി. ദിഷയെ തനിക്ക് അറിയില്ലെന്നും ഒരിക്കൽപോലും കണ്ടിട്ടില്ലെന്നുമാണ് സൂരജ് പറയുന്നത്. സുശാന്തിന്റെ മരണത്തിനു ശേഷമാണ് ദിഷയെ കുറിച്ച് അറിഞ്ഞതെന്നും സൂരജ് പറയുന്നു.
advertisement

സുശാന്ത് സിംഗ് രാജ്പുതിന്റെ മുൻ മാനേജറായിരുന്ന ദിഷ സാലിയൻ അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു. ദിഷ സൂരജിന്റെ കുഞ്ഞിനെ ഗർഭിണിയായിരുന്നുവെന്നും ഇക്കാര്യം സുശാന്തിന് അറിയാമായിരുന്നുവെന്നുമാണ് പ്രചരിക്കുന്ന വാർത്തകൾ. സുശാന്ത് ഇക്കാര്യം സൂരജിനെ അറിയിക്കാൻ ശ്രമിച്ചിരുന്നതായും ആരോപണത്തിൽ പറയുന്നു.

സൂരജ് പഞ്ചോളിയും സുശാന്ത് സിംഗ് രാജ്പുതും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ആരോപണമുണ്ട്. സൂരജിനെ സംരക്ഷിക്കുന്നത് നടൻ സൽമാൻഖാനാണെന്നും ആരോപണത്തിൽ വ്യക്തമാക്കുന്നു.

ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സൂരജ് ആരോപണങ്ങൾ നിഷേധിച്ചിരിക്കുന്നത്. സുശാന്തുമായി തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നും നേരത്തെ തന്നെ ഇക്കാര്യം വ്യക്തമാക്കിയതായും സൂരജ് പറയുന്നു.

advertisement

സുശാന്തുമായി എന്ത് പ്രശ്നം? ഒരിക്കൽപോലും അദ്ദേഹവുമായി ഒരു വാക്കേറ്റവും ഉണ്ടായിട്ടില്ല. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. പിന്നെ, സൽമാൻ ഖാൻ എന്തിന് എന്റെ ജീവിതത്തിൽ ഇടപെടണം? അദ്ദേഹത്തിന് ചെയ്യാൻ വേറെ കാര്യങ്ങൾ ഇല്ലേ? ദിഷ ആരെന്നുപോലും എനിക്ക് അറിയില്ല. ഞാൻ ജീവിതത്തിൽ ഒരിക്കൽ പോലും അവരെ കണ്ടിട്ടില്ല. സുശാന്തിന്റെ മരണത്തിനു ശേഷമാണ് അവരെ കുറിച്ച് അറിയുന്നത്. കുടുംബത്തെ ഇത്തരം ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നതിൽ ദുഃഖമുണ്ട്. ആരോ അവരുടെ ഫേസ്ബുക്ക് പേജിൽ ഇത്തരം അസത്യങ്ങൾ ഒരു സിനിമാകഥപോലെ എഴുതിയിരിക്കുകയാണ്- സൂരജ് അഭിമുഖത്തിൽ വ്യക്തമാക്കി.

advertisement

TRENDING:Churuli | Sushant Singh Rajput | തിരക്കഥ വായിക്കാതെ സുശാന്ത് യെസ് പറഞ്ഞ ചിത്രം; അവസാന സിനിമയെ കുറിച്ച് സംവിധായകൻ

[NEWS]Sushant Singh Rajput | മരണത്തിന് തൊട്ടുമുൻപുള്ള സുശാന്ത് സിംഗ്; മൊബൈൽ ഫോൺ നൽകുന്ന സൂചനകൾ ചർച്ചയാവുന്നു [NEWS]Sufiyum sujathayum | മലയാളിയുടെ മനംകവർന്ന് അദിതി റാവു ഹൈദരി; 15 വർഷത്തിന് ശേഷം വീണ്ടും മലയാളത്തിൽ [PHOTO]

advertisement

നടി ജിയാഖാന്‌‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാൻ സൽമാൻ ഖാൻ ശ്രമിക്കുകയാണെന്ന് ജിയാ ഖാന്റെ അമ്മ റാബിയ അമിൻ ആരോപിച്ചിരുന്നു. ജിയാഖാന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകൻ ആയിരുന്ന സൂരജ് പഞ്ചോളിയുടെ പേര് ഉയർന്നു കേട്ടിരുന്നു. എന്നാൽ സൂരജിനെ സംരക്ഷിക്കുന്നത് സൽമാൻ ഖാനാണെന്നാണ് ആരോപണം.

അതേസമയം ജിയാഖാന്റെ മരണവുമായി ബന്ധപ്പെട്ട് തൻറെ പേര് ഉയർന്നു കേൾക്കുന്നതിൽ ദുഃഖമുണ്ടെന്ന് സൂരജ് പറഞ്ഞു. എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും ഇത് തന്നെ വളരെയധികം ബാധിച്ചിട്ടുണ്ടെന്നും സൂരജ് പറയുന്നു. എട്ടു വർഷമായി അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണവുമായി താൻ പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും സൂരജ് പറഞ്ഞു. എന്നാൽ ജിയയുടെ അമ്മയാണ് അന്വേഷണവുമായി സഹകരിക്കാത്തതെന്ന് സൂരജ്. ജിയയുടെ അമ്മ പല തവണ കോടതിയിൽ ഹാജരായിരുന്നില്ലെന്ന് സൂരജ് പറഞ്ഞു. ശരിക്കും അവർക്ക് നീതിയാണോ വേണ്ടത്? അതോ എന്നെ അപമാനിക്കുകയാണോ വേണ്ടത്? സൂരജ് ചോദിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജൂൺ 8നാണ് ദിഷ ആത്മഹത്യ ചെയ്തത്. മുംബൈയിലെ ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുകയായിരുന്നു. ദിഷ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.

മലയാളം വാർത്തകൾ/ വാർത്ത/Film/
Disha Salian suicide|സുശാന്തിന്റെ മുൻ മാനേജർ ദിഷ തന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നുവെന്ന ആരോപണം തള്ളി സൂരജ് പഞ്ചോളി
Open in App
Home
Video
Impact Shorts
Web Stories