സുശാന്ത് സിങ് രജ്പുത്തിന്റെ അവസാന സിനിമയായ ദിൽ ബേച്ചാരയെ കുറിച്ച് സംവിധായകൻ മുകേഷ് ഛബ്ര. സ്ക്രിപ്റ്റ് പോലും വായിക്കാതെയാണ് ഈ സിനിമയിൽ അഭിനയിക്കാമെന്ന് സുശാന്ത് പറഞ്ഞതെന്ന് മുകേഷ് ഛബ്ര പറയുന്നു.
മുകേഷ് ഛബ്രയുടെ ആദ്യ സിനിമയാണ് ദിൽ ബേച്ചാര. താൻ സിനിമ ചെയ്യുമ്പോൾ അതിൽ അഭിനയിക്കുമെന്ന് സുശാന്ത് വാക്കു നൽകിയിരുന്നതായും മുകേഷ് പറയുന്നു.
സുശാന്തിന്റെ ആദ്യ ചിത്രമായ കൈ പോ ചേയുടെ കാസ്റ്റിങ് ഡയറക്ടാറായിരുന്നു മുകേഷ് ഛബ്ര. ഈ ചിത്രം മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.
എന്നെങ്കിലും സ്വന്തമായി ഒരു സിനിമ ചെയ്യുമ്പോൾ, തന്നെ നന്നായി മനസ്സിലാക്കുകയും അറിയുകയും ചെയ്യുന്ന നടനെ അഭിനയിപ്പിക്കണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. എന്നെങ്കിലും തന്റെ സിനിമാ സ്വപ്നം നടക്കുമ്പോൾ അതിൽ അഭിനയിക്കുമെന്ന് സുശാന്ത് വാക്ക് പറഞ്ഞിരുന്നു.
TRENDING:ടിക് ടോക്ക് ഇല്ലെങ്കിലെന്താ ടിക് ടിക് ഉണ്ടല്ലോ; പുതിയ ആപ്പുമായി മലയാളി എഞ്ചിനീയറിങ് വിദ്യാർത്ഥി [NEWS]മാസ്ക് ധരിച്ചാലും ആഢംബരം ഒട്ടും കുറക്കേണ്ട; സ്വർണ മാസ്ക് ധരിച്ച് പൂനെ സ്വദേശി
[PHOTO]ആശ്രമത്തിൽ നിന്നും കാണാതായ സഹോദരിമാർ നിത്യാനന്ദയ്ക്കൊപ്പം; ഇരുവരും 'ചട്ണി' മ്യൂസിക്കിൽ പ്രാവീണ്യം നേടിയെന്ന് പൊലീസ് [NEWS]
സ്വന്തം വാക്ക് സുശാന്ത് പാലിച്ച്. മുകേഷിന്റെ ആദ്യ സിനിമയിൽ സുശാന്ത് തന്നെ നായകനായി. ഈ സിനിമയ്ക്ക് വേണ്ടി സുശാന്തിനെ സമീപിച്ചപ്പോൾ തിരക്കഥ വായിക്കുന്നതിന് മുമ്പേ അദ്ദേഹം അഭിനയിക്കാമെന്ന് ഉറപ്പു നൽകി. സുശാന്തുമായി അടുത്ത ആത്മബന്ധം ഉണ്ടായിരുന്നതായി മുകേഷ് ഛബ്ര.
2014 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് എന്ന ചിത്രത്തിന്റെ റീമേക്കാണ് ദിൽ ബേച്ചാര. സഞ്ജന സങ്കിയാണ് ചിത്രത്തിലെ നായിക. സെയ്ഫ് അലി ഖാൻ ചിത്രത്തിൽ അതിഥി താരമായി എത്തുന്നുണ്ട്.
ഹോട്ട്സ്റ്റാറിൽ ജുലൈ 24 ന് ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sushant Singh Rajput, Sushant Singh Rajput films, Sushant Singh Rajputs Death, Sushanth Singh Rajaput