Also Read- രാജീവ് രവിയുടെ നിവിൻപോളി ചിത്രം 'തുറമുഖം' റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ
മൃദുല വിജയ് 2015 മുതല്‍ സീരിയല്‍ രംഗത്ത് സജീവമാണ്. മാജിക്കിലും മെന്റലിസത്തിലും താല്‍പര്യമുള്ളയാളാണ് യുവ കൃഷ്‍ണ. തിരുവനന്തപുരം സ്വദേശിയാണ് മൃദുല. സഹോദരി പാര്‍വ്വതിയും പരമ്പരകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറിനിൽക്കുകയാണ്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ.
Also Read- കരിപുരണ്ട ജാതീയതയെ പുറത്തെത്തിച്ച 'കരി'; നരണിപ്പുഴയിലെ സിനിമാക്കാരൻ ബാക്കിയാക്കിയത്
advertisement
മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. വിവാഹം അടുത്ത വർഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
Also Read - മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ സിനിമ; 32 വർഷം പൂർത്തിയാക്കി 'ചിത്രം'
ഒരേ മേഖലയിൽ നിന്നുള്ളവരാണെങ്കിലും തങ്ങളുടെത് പക്ക അറേഞ്ച് മാര്യേജ് തന്നെയാണെന്നാണ് ഒരു അഭിമുഖത്തിൽ മൃദുല വ്യക്തമാക്കിയത്. ഒരു പൊതുസുഹൃത്ത് വഴി വന്ന ആലോചന ജാതകപ്പൊരുത്തം നോക്കി വീട്ടുകാർ തമ്മിൽ ഉറപ്പിക്കുകയായിരുന്നുവെന്നും മൃദുല പറയുന്നു.