ടെലിവിഷന്‍ താരങ്ങളായ മൃദുല വിജയും യുവകൃഷ്ണയും വിവാഹിതരാകുന്നു; വിവാഹനിശ്ചയം ഇന്ന്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഒരേ മേഖലയിൽ നിന്നുള്ളവരാണെങ്കിലും തങ്ങളുടെത് പക്ക അറേഞ്ച് മാര്യേജ് തന്നെയാണെന്നാണ് ഒരു അഭിമുഖത്തിൽ മൃദുല വ്യക്തമാക്കിയത്. ഒരു പൊതുസുഹൃത്ത് വഴി വന്ന ആലോചന ജാതകപ്പൊരുത്തം നോക്കി വീട്ടുകാർ തമ്മിൽ ഉറപ്പിക്കുകയായിരുന്നു. (ചിത്രം- ഇൻസ്റ്റഗ്രാം)
ടെലിവിഷൻ പരമ്പരകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയ മൃദുല വിജയും യുവകൃഷ്ണയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം ഇന്ന് നടക്കും. തിരുവനന്തപുരം സ്വദേശിയായ മൃദുല വിജയ് നിരവധി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ്.
advertisement
നിലവിൽ സീടീവിയിൽ സംപ്രേഷണം ചെയ്തു വരുന്ന പൂക്കാലം വരവായി എന്ന സീരിയലിൽ അഭിനയിച്ച് വരികയാണ് മൃദുല. സീരിയൽ താരങ്ങൾ പങ്കെടുക്കുന്ന ഒരു ചാനൽ ഷോയിൽ സഹതാരങ്ങളെ അനുകരിച്ചും താരം ശ്രദ്ധ നേടിയിരുന്നു. ഇതിന്‍റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. (ചിത്രം-മൃദുല വിജയ് ഇൻസ്റ്റഗ്രാം)
advertisement
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തു വരുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ മുഖ്യവേഷം ചെയ്ത് വരികയാണ് യുവകൃഷ്ണ. അഭിനയം കൂടാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകള്‍. (ചിത്രം-യുവകൃഷ്ണ-ഇൻസ്റ്റഗ്രാം)