രാജീവ് രവിയുടെ നിവിൻപോളി ചിത്രം 'തുറമുഖം' റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15 സിനിമകളാണ് മത്സരവിഭാഗത്തിലുള്ളത്.
അമ്പതാമത് റോട്ടർഡാം രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് രാജീവ് രവി സംവിധാനം ചെയ്ത തുറമുഖവും. ചലച്ചിത്രോത്സവത്തിലെ ബിഗ് സ്ക്രീൻ മത്സരവിഭാഗത്തിലേക്കാണ് തുറമുഖം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15 സിനിമകളാണ് മത്സരവിഭാഗത്തിലുള്ളത്.
നിവിൻ പോളി, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ് മണികണ്ഠന്‍ ആചാരി, സുദേവ് നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
തുറമുഖത്തിന്റെ ആദ്യ പ്രദർശനമാണ് റോട്ടർഡാമിൽ നടക്കുക. 2021 ഫെബ്രുവരി ഒന്നു മുതൽ ഏഴ് വരെയും, ജൂൺ രണ്ട് മുതൽ ആറ് വരെയുമായാണ് ചലച്ചിത്രോത്സവം.
കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗോപൻ ചിദംബരമാണ്. പിതാവ് കെ എൻ ചിദംബരൻ എഴുതിയ നാടകത്തെ ആസ്പദമാക്കിയാണ് ഗോപൻ ചിംദബരന്റെ തിരക്കഥ. സിനിമയുടെ ഛായാഗ്രഹണവും രാജീവ് രവി തന്നെയാണ്.
advertisement
കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുക്കിയ പിരീഡ് ഡ്രാമയാണ് തുറമുഖം. 1950 കളുടെ പശ്ചാത്തലത്തിലാണ് കഥയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോന് ശേഷം നിവിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരിക്കും തുറമുഖം എന്നാണ് പ്രതീക്ഷിക്കുന്നത്. രാജീവ് രവിയും നിവിനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുറമുഖം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2020 9:03 AM IST