TRENDING:

News18 survey on Farm Reforms | 'കാർഷിക പരിഷ്കരണ നിയമങ്ങൾ കർഷകർക്ക് ഗുണം ചെയ്യും; പ്രതിഷേധം പിൻവലിക്കണം'; ന്യൂസ് 18 ദേശീയ സർവേ ഫലം

Last Updated:

കർഷകരുടെ പ്രതിഷേധം അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് സർവേയിൽ പങ്കെടുത്ത 62% പേർ വിശ്വസിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: പുതിയ കാർഷിക പരിഷ്കരണ നിയമങ്ങൾ കർഷകർക്ക് ഗുണം ചെയ്യുമെന്നും പ്രതിഷേധം പിൻവലിക്കണമെന്നും ഭൂരിഭാഗം പേരും വിശ്വസിക്കുന്നതായി ന്യൂസ് 18 സർവേ ഫലം. പ്രതിഷേധം അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് 62% പേർ വിശ്വസിക്കുന്നു. 61% പുതിയ കാർഷിക പരിഷ്കരണ നിയമങ്ങളെ പിന്തുണയ്ക്കുന്നു. 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2412 പേരാണ് സർവേയിൽ പങ്കെടുത്തത്.
advertisement

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന് സർവേയിൽ പങ്കെടുത്ത 54% പേരും വിശ്വസിക്കുന്നു. കാർഷിക പരിഷ്കരണ നിയമങ്ങൾ റദ്ദാക്കണമെന്ന് പ്രതിഷേധിക്കുന്ന കർഷകർക്കു വേണ്ടി വിട്ടുവീഴ്ച ചെയ്യണമെന്ന് 59% ആളുകളും അഭിപ്രായപ്പെട്ടു. പുതിയ കാർഷിക പരിഷ്കരണ നിയമപ്രകാരം കർഷകർക്ക് മികച്ച വില നേടികൊടുക്കുമെന്ന് സർവെയിൽ പങ്കെടുത്ത 67% പേർ ചൂണ്ടിക്കാട്ടി.

Also Read 'പുതിയ കാർഷിക നിയമം കാലഘട്ടത്തിന്റെ ആവശ്യം'; കർഷകരുടെ ജീവിത നിലവാരം ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

advertisement

72% പേർ ഇന്ത്യൻ കാർഷിക പരിഷ്കരണത്തെയും നവീകരണത്തെയും പിന്തുണയ്ക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾ കൂടുതൽ വിലയ്ക്ക് പുറത്ത് വിൽക്കാൻ അവസരം ലഭിക്കുന്ന സാഹചര്യത്തെ 75 ശതമാനം പേർ സ്വാഗതം ചെയ്യുന്നു. കുറഞ്ഞ താങ്ങുവില തുടരുമെന്ന രേഖാമൂലമുള്ള ഉറപ്പ് സർക്കാർ വാഗ്ദാനം ചെയ്യുന്നതിനെ 59% പേർ പിന്തുണയ്ക്കുന്നു.

എല്ലാ പ്രദേശങ്ങളിലുമുള്ളവർ (70% ന് മുകളിൽ) കാർഷിക മേഖലയിലെ പരിഷ്കരണത്തിനും നവീകരണത്തിനുമുള്ള പിന്തുണ സർവേയിലൂടെ വ്യക്തമാക്കുന്നുണ്ട്. തെക്കൻ സംസ്ഥാനങ്ങൾ കൂടുതൽ പിന്തുണ പ്രകടിപ്പിക്കുന്നത്. തെക്കൻ സംസ്ഥാനങ്ങളിൽനിന്ന് 74% പേരാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

advertisement

കാർഷിക മേഖലയിലെ നവീകരണത്തിനു ഏറ്റവും കൂടുതൽ പിന്തുണ നൽകിയ സംസ്ഥാനങ്ങൾ ഗുജറാത്ത് (96.59%), മഹാരാഷ്ട്ര (83.33%), ഒഡീഷ (85.5%), ബീഹാർ (84.87%) എന്നിവയാണ്. ഹരിയാനയിൽ 80% ആളുകളും കാർഷിക പരിഷ്കരണ നിയമങ്ങളെ പിന്തുണയ്ക്കുന്നു. പഞ്ചാബിൽ നിന്നുള്ള 56.36% പേരും നിയമങ്ങളെ പിന്തുണയ്ക്കുന്നു. രാജ്യത്തിന്‍റെ പ്രദേശം തിരിച്ചു പരിശോധിക്കുമ്പോൾ ഉത്തരേന്ത്യയിൽ നിന്നാണ് കേന്ദ്ര സർക്കാരിന്‍റെ കാർഷിക പരിഷ്ക്കരണ നിയമത്തിന് ഏറ്റവുമധികം പിന്തുണ ലഭിക്കുന്നത്. 63.77% ഉത്തരേന്ത്യക്കാർ പിന്തുണ അറിയിക്കുന്നു. പശ്ചിമ ഇന്ത്യയിൽനിന്ന് 62.90% പേർ പിന്തുണയ്ക്കുന്നു.

advertisement

Also Read എന്തുകൊണ്ട് കാർഷിക പരിഷ്ക്കാരങ്ങൾ സംസ്ഥാന സർക്കാരുകൾക്ക് വിട്ടുകൊടുക്കണം

എല്ലാ മേഖലകളിൽ നിന്നുമുള്ളവർ കർഷകർക്ക് താങ്ങുവിലയ്ക്കു പുറത്ത് ഉൽ‌പ്പന്നങ്ങൾ വിൽക്കാൻ അവകാശം നൽകുന്നതിനെ പിന്തുണയ്ക്കുന്നു. ഉത്തരേന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ പിന്തുണ (75.72%), കിഴക്ക് നിന്ന് 73.56% പേർ ഇതിനെ പിന്തുണയ്ക്കുന്നത്. എന്നാൽ ദക്ഷിണേന്ത്യയിൽ ഇതിൽ 59.57% പേർ മാത്രമാണ് പിന്തുണച്ചത്.

പുതിയ നിയമങ്ങൾ പ്രാപ്തമാക്കിയ വിശാലമായ അവസരം കാരണം കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുമെന്ന് ഉത്തരേന്ത്യയിൽ നിന്നുള്ള 69.81% ആളുകൾ വിശ്വസിക്കുന്നു. ഹരിയാനയിൽ 80% പേരും പഞ്ചാബിൽ 76.36% പേരും ഇത് വിശ്വസിക്കുന്നു.

advertisement

Also Read കാർഷിക പരിഷ്കാരം: രാഷ്ട്രീയമല്ല, സാമ്പത്തിക സമൃദ്ധിയെയാണ് സ്വീകരിക്കേണ്ടത്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന് മധ്യപ്രദേശിൽ നിന്നുള്ള 80.43% പേരും ഹരിയാനയിൽ നിന്ന് 75% പേരും പഞ്ചാബിൽ നിന്ന് 60% പേരും ഉത്തർപ്രദേശിൽ നിന്ന് 57.23% പേരും വിശ്വസിക്കുന്നു. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നു. പ്രതിഷേധം പിൻവലിക്കണമെന്ന് പടിഞ്ഞാറൻ ഇന്ത്യയിൽനിന്ന് 66.36% പേരും കിഴക്കുനിന്നു 62.08% പേരും പ്രതികരിച്ചു. പ്രതിഷേധം പിൻവലിക്കണമെന്ന് ഡൽഹിയിൽ നിന്നുള്ള 76.47% പേരും, പഞ്ചാബിൽ നിന്ന് 63.64% പേരും ഉത്തർപ്രദേശിൽ നിന്ന് 65.06% പേരും, ഒഡീഷയിൽ നിന്ന് 83.50% പേരും, മഹാരാഷ്ട്രയിൽ നിന്ന് 80.56% പേരും അഭിപ്രായം പങ്കുവച്ചു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
News18 survey on Farm Reforms | 'കാർഷിക പരിഷ്കരണ നിയമങ്ങൾ കർഷകർക്ക് ഗുണം ചെയ്യും; പ്രതിഷേധം പിൻവലിക്കണം'; ന്യൂസ് 18 ദേശീയ സർവേ ഫലം
Open in App
Home
Video
Impact Shorts
Web Stories