'പുതിയ കാർഷിക നിയമം കാലഘട്ടത്തിന്റെ ആവശ്യം'; കർഷകരുടെ ജീവിത നിലവാരം ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
- Published by:Anuraj GR
- news18-malayalam
Last Updated:
പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. കർഷകരെ ഭീഷണിപ്പെടുത്തി സമരത്തിനിറക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭോപ്പാൽ: പുതിയ കാർഷിക നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അത് കർഷകരുടെ ജീവിത നിലവാരം ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിൽ കർഷകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. കർഷകരെ ഭീഷണിപ്പെടുത്തി സമരത്തിനിറക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമ പരിഷ്കരണം പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയവരാണ് ഇപ്പോൾ എതിർക്കുന്നത്. നിയമത്തിലെ ഏത് വ്യവസ്ഥയിലാണ് എതിർപ്പെന്ന് പ്രതിപക്ഷം പറയുന്നില്ല. സ്വാമിനാഥൻ റിപ്പോർട്ട് പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിന് തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കടം എഴുതി തള്ളുമെന്ന് പറഞ്ഞ കോൺഗ്രസ് കർഷകർക്കായി എന്ത് ചെയ്തുവെന്ന് പ്രധാനമന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിന് അസൂയയാണ്. ആറ് മാസമായി നിയമം നടപ്പിലാക്കിയിട്ട്. പെട്ടെന്നുള്ള സമരത്തിന് കാരണം രാഷ്ട്രീയം മാത്രമാണ്. കർഷക ക്ഷേമത്തിന്റെ ക്രെഡിറ്റ് മോദിക്ക് ലഭിക്കുമെന്ന് പ്രതിപക്ഷത്തിന് ആശങ്ക. പ്രതിപക്ഷം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
advertisement
പുതിയ കാര്‍ഷിക നിമയം നടപ്പിലാക്കുന്നതോടെ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയിലുള്ള ഇടനിലക്കാരെ ഒഴിവാക്കാനായെന്ന് നരേന്ദ്ര മോദി പറഞ്ഞു. എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉറപ്പാക്കി. 30 വര്‍ഷം മുന്‍പ് വരേണ്ട മാറ്റമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കര്‍ഷകര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ലഭ്യമാകണം. ഇതിനുള്ള തടസങ്ങളൊന്നും അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2020 2:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'പുതിയ കാർഷിക നിയമം കാലഘട്ടത്തിന്റെ ആവശ്യം'; കർഷകരുടെ ജീവിത നിലവാരം ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി