TRENDING:

അന്തരിച്ച കുവൈറ്റ് അമീർ ഷെയ്ഖ് സബാ അല്‍ അഹ്‌മദിന് ആദരം; രാജ്യത്ത് നാളെ ദേശീയ ദുഃഖാചരണം

Last Updated:

നാളെ ഔദ്യോഗികമായ ആഘോഷങ്ങൾ ഒന്നും ഉണ്ടായിരിക്കില്ല. സ്ഥിരമായ ദേശീയ പതാക ഉയർത്തുന്ന കെട്ടിട സമുച്ചയങ്ങളിൽ പതാക താഴ്ത്തിക്കെട്ടാനും തീരുമാനിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: അന്തരിച്ച കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബായോടുള്ള ആദര സൂചകമായി രാജ്യത്ത് നാളെ ദേശീയ ദുഃഖാചരണം നടത്തും. പരേതനോടുള്ള ആദരസൂചകമായി രാജ്യമെമ്പാടും ഒക്ടോബർ നാലിന് ദേശീയ തലത്തിൽ ദുഃഖാചരണം നടത്തുമെന്ന് കേന്ദ്രസർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരിന്നു. ആ സാഹചര്യത്തിൽ നാളെ ഔദ്യോഗികമായ ആഘോഷങ്ങൾ ഒന്നും ഉണ്ടായിരിക്കില്ല. സ്ഥിരമായ ദേശീയ പതാക ഉയർത്തുന്ന കെട്ടിട സമുച്ചയങ്ങളിൽ പതാക താഴ്ത്തിക്കെട്ടാനും തീരുമാനിച്ചിട്ടുണ്ട്.
advertisement

Also Read-പ്രപഞ്ചത്തിലെ സർവ്വജീവജാലങ്ങളുടെയും സഹവർത്തനത്തിന്‍റെ കഥ പറഞ്ഞ് 'ജാനകി'

ഇക്കഴിഞ്ഞ സെപ്റ്റംബർ 29നാണ് കുവൈറ്റ് അമീർ ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബാ (91) അന്തരിച്ചത്. ജൂലൈയിലാണ് അദ്ദേഹം പെട്ടെന്ന് രോഗബാധിതനായത്. ഇതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സർജറിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. തുടർ ചികിത്സയ്ക്കായി യുഎസിലേക്ക് കൊണ്ടു പോയിരുന്നെങ്കിലും ഈ മാസം ആദ്യമാണ് രാജ്യത്ത് തിരിച്ചെത്തി. പിന്നാലെയാണ് മരണം. രാജ്യത്തെ ഔദ്യോഗിക മാധ്യമമായ കുവൈത്ത് ടെലിവിഷനിലൂടെ  അമീറി ദിവാൻ  ഡെപ്യൂട്ടി മന്ത്രി ഷെയ്ഖ് അലി അൽ ജറാ അൽ സബയാണ് മരണവാർത്ത പ്രഖ്യാപിച്ചത്.

advertisement

Also Read-Gandhi Jayanti | മഹാത്മയ്ക്ക് ആദരം; ഗാന്ധി ജയന്തി ദിനത്തിൽ ബുർജ് ഖലീഫയിൽ പ്രകാശമായി മഹാത്മാ ഗാന്ധി

കുവൈറ്റിനെ വികസനങ്ങളിലേക്ക് നയിച്ച ഭരണാധികാരികളിലൊരാളായ ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബാ അന്തര്‍ദേശീയ തലത്തിൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങളിലും കുവൈറ്റിനെ പങ്കാളിയാക്കിയിരുന്നു. എല്ലാ രാജ്യങ്ങളോടും സൗഹൃദപരമായ സമീപനം വച്ചു പുലർത്തിയിരുന്ന ഭരണാധികാരിയുടെ ആദരസൂചകമായ ദുഃഖാചരണം നടത്തുമെന്ന് ഇന്ത്യ നേരത്തെ തന്നെ അറിയിച്ചതാണ്.

advertisement

Also Read-അടുത്ത വർഷം 'ജോജി'യുമായി വരാമെന്ന് ദിലീഷ് പോത്തൻ; പ്രചോദനം വില്യം ഷേക്സ്പിയറിന്‍റെ മാക്ബെത്ത്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'നമ്മെ വിട്ടു പിരിഞ്ഞ ഒരു വിശിഷ്ട വ്യകിത്വത്തിനോടുള്ള ബഹുമാന സൂചകമായി ഒക്ടോബർ നാലിന് രാജ്യം മുഴുവൻ ഒരു ദിവസത്തെ ദുഃഖാചരണം നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്' എന്നാണ് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചത്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
അന്തരിച്ച കുവൈറ്റ് അമീർ ഷെയ്ഖ് സബാ അല്‍ അഹ്‌മദിന് ആദരം; രാജ്യത്ത് നാളെ ദേശീയ ദുഃഖാചരണം
Open in App
Home
Video
Impact Shorts
Web Stories