TRENDING:

Sushant Singh Rajput Case | അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിഹാർ സർക്കാർ

Last Updated:

നിലവിൽ കേസ് അന്വേഷിക്കുന്ന മുംബൈ പൊലീസിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് താരത്തിന്‍റെ ആരാധകർ അടക്കം തുടക്കം മുതൽ രംഗത്തുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പട്ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യവുമായി ബിഹാർ സർക്കാർ. സുശാന്തിന്‍റെ കുടുംബം അഭിഭാഷകനായ വികാസ് സിംഗ് വഴി സമർപ്പിച്ച അഭ്യര്‍ഥന മാനിച്ചാണ് സര്‍ക്കാർ ഇടപെടൽ എന്നാണ് സിഎൻഎൻ ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നത്.
advertisement

സുശാന്തിന്‍റെ കുടുംബം ആവശ്യപ്പെടുകയാണെങ്കിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബം അഭിഭാഷകൻ വഴി സർക്കാരിനോട് അഭ്യർഥന നടത്തിയത്.

TRENDING:കോലഞ്ചേരിയിൽ 75കാരിക്ക് ക്രൂര പീഡനം; സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു[NEWS]ചതി കൊടും ചതി ! വിദേശമദ്യമെന്ന പേരിൽ കട്ടൻ ചായ; ലിറ്ററിന് 900 രൂപ നൽകി വാങ്ങി കബളിപ്പിക്കപ്പെട്ട് യുവാക്കൾ[NEWS]Sushant Singh Rajput | അന്വേഷണത്തിനായി ബീഹാറിൽ നിന്നെത്തിയ ഉദ്യോഗസ്ഥനെ മുംബൈയിൽ ക്വറന്‍റീൻ ചെയ്തു; നടപടിയിൽ വിമർശനം[PHOTOS]

advertisement

മരണം നടന്ന് ഒരുമാസം പിന്നിട്ടിട്ടും സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അവസാനിച്ചിട്ടില്ല.. ദുരൂഹതകൾ ഉയർത്തി ഓരോ ദിവസവും ഓരോ പുതിയ കഥകളാണ് പുറത്തു വരുന്നത്. നിലവിൽ കേസ് അന്വേഷിക്കുന്ന മുംബൈ പൊലീസിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് താരത്തിന്‍റെ ആരാധകർ അടക്കം തുടക്കം മുതൽ രംഗത്തുണ്ട്. കേസിൽ ആരെയൊക്കെയോ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസും മഹാരാഷ്ട്ര സർക്കാരും എന്നാണ് ആരോപണം. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും മുംബൈ പൊലീസിന്‍റെ കാര്യപ്രാപ്തിയിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്ന് കാട്ടി മഹാരാഷ്ട്ര സർക്കാർ തള്ളിയിരുന്നു.

advertisement

മുംബൈ പൊലീസ് അന്വേഷണം എങ്ങും എത്താത്ത സാഹചര്യത്തിലാണ് സുശാന്തിന്‍റെ കുടുംബം ജന്മനാടായ ബീഹാറിൽ പരാതി നൽകിയത്. താരത്തിന്‍റെ കാമുകിയായ റിയാ ചക്രബർത്തിയെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു കുടുംബത്തിന്‍റെ പരാതി. കേസ് രജിസ്റ്റർ ചെയ്ത പട്ന പൊലീസ് സംഘം അന്വേഷണത്തിനായി മുംബൈയിൽ എത്തുകയും ചെയ്തു. എന്നാൽ ഇവർക്ക് മുംബൈ പൊലീസിന്‍റെ സഹകരണം ലഭിക്കുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ തയ്യാറാകുന്നില്ലെന്നുമാണ് റിപ്പോർട്ടുകൾ.

advertisement

കേസ് അന്വേഷണത്തിന് നേതൃത്വം നൽകാനെത്തിയ പട്ന എസ്പി വിനയ് തിവാരിയെ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ നിർബന്ധിത ക്വറന്‍റീനിലാക്കിയതും വിവാദങ്ങൾ ഉയർത്തിയിട്ടുണ്ട്.. ആ സാഹചര്യത്തിൽ കൂടിയാണ് അന്വേഷണം മുംബൈ പൊലീസിൽ നിന്ന് സിബിഐക്ക് കൈമാറണമെന്ന ആവശ്യം ബിഹാർ സർക്കാർ തന്നെ ഉന്നയിച്ചിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/
Sushant Singh Rajput Case | അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിഹാർ സർക്കാർ
Open in App
Home
Video
Impact Shorts
Web Stories