കോലഞ്ചേരിയിൽ 75കാരിക്ക് ക്രൂര പീഡനം; സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Last Updated:

Kolanchery Rape | ലൈംഗിക പീഡനത്തിനുള്ള ശ്രമമാണ് നടന്നതെന്നാണ് വയോധികയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

കൊച്ചി: കോലഞ്ചേരി പാങ്കോട്ട് എഴുപത്തിയഞ്ചുകാരിയായ വയോധികയ്ക്ക് നേരെ ക്രൂര പീഡനം. സ്വകാര്യഭാഗങ്ങളിലടക്കം മൂർച്ചയുള്ള ആയുധം കൊണ്ട് മുറിവേറ്റ നിലയിൽ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.. കത്തി ഉപയോഗിച്ച് വൃദ്ധയുടെ ശരീരം മുഴുവന്‍ കീറിയിട്ടുണ്ട്.
സ്വകാര്യഭാഗത്ത് കത്തിപോലുള്ള മാരകമായ ആയുധം ഉപയോഗിച്ച് ആഴത്തില്‍ മുറിവേല്‍പിച്ചിട്ടുണ്ട്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ സ്ത്രീ അപകടനില തരണം ചെയ്തിട്ടുണ്ട്. ലൈംഗിക പീഡനത്തിനുള്ള ശ്രമമാണ് നടന്നതെന്നാണ് വയോധികയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.
TRENDING:കാട്ടാനയെ കണ്ട് ഭയന്നോടി; പിതാവിന്‍റെ കയ്യിൽ നിന്ന് തെറിച്ചു വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം[NEWS]ചതി കൊടും ചതി ! വിദേശമദ്യമെന്ന പേരിൽ കട്ടൻ ചായ; ലിറ്ററിന് 900 രൂപ നൽകി വാങ്ങി കബളിപ്പിക്കപ്പെട്ട് യുവാക്കൾ[NEWS]Sushant Singh Rajput | അന്വേഷണത്തിനായി ബീഹാറിൽ നിന്നെത്തിയ ഉദ്യോഗസ്ഥനെ മുംബൈയിൽ ക്വറന്‍റീൻ ചെയ്തു; നടപടിയിൽ വിമർശനം[PHOTOS]
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഓർമ്മക്കുറവും മാനസികാസ്വാസ്ഥ്യവും ഉള്ള വയോധികയെ പുകയിലയും ചായയും നല്‍കാമെന്ന് പറ‍ഞ്ഞ് അയൽവാസിയായ സ്ത്രീയാണ് കൂട്ടിക്കൊണ്ടു പോയതെന്നാണ് ഇവരുടെ മകൻ പറയുന്നത്. പിന്നീട് അമ്മ വീണ് പരിക്കേറ്റെന്നും ആശുപത്രിയിലാക്കണമെന്നും ഇവർ അറിയിച്ചുവെന്നുമാണ് ഇയാൾ പറയുന്നത്.
advertisement
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വയോധികയ്ക്ക് നേരെ നടന്നത് അതിക്രൂര ആക്രമണമെന്നാണ് വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി പറയുന്നത്.വനിത കമ്മീഷൻ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.. ബലാത്സംഗശ്രമം ആണോ നടന്നതെന്നും പരിശോധിക്കും
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോലഞ്ചേരിയിൽ 75കാരിക്ക് ക്രൂര പീഡനം; സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Next Article
advertisement
പൊലീസിനോട് ചോറും ന്യായവും ചോദിച്ച വിദ്യാർത്ഥിയെ പരസ്യത്തിലാക്കി മിൽമ; പരാതിയുമായി കുടുംബം
പൊലീസിനോട് ചോറും ന്യായവും ചോദിച്ച വിദ്യാർത്ഥിയെ പരസ്യത്തിലാക്കി മിൽമ; പരാതിയുമായി കുടുംബം
  • മകനെ പരസ്യത്തിൽ ഉപയോഗിച്ചതിന് മിൽമക്കെതിരെ വിദ്യാർത്ഥിയുടെ പിതാവ് പരാതി നൽകി.

  • വിദ്യാർത്ഥിയുടെ കാരിക്കേച്ചർ ഉപയോഗിച്ച് മിൽമ പരസ്യം പുറത്തിറക്കി, മാതാപിതാക്കൾക്ക് സമ്മതമില്ല.

  • മകനെ അഭിനന്ദിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ സന്ദേശം അയച്ചതായി മാതാപിതാക്കൾ പറഞ്ഞു.

View All
advertisement