ചതി കൊടും ചതി ! വിദേശമദ്യമെന്ന പേരിൽ കട്ടൻ ചായ; ലിറ്ററിന് 900 രൂപ നൽകി വാങ്ങി കബളിപ്പിക്കപ്പെട്ട് യുവാക്കൾ
ചതി കൊടും ചതി ! വിദേശമദ്യമെന്ന പേരിൽ കട്ടൻ ചായ; ലിറ്ററിന് 900 രൂപ നൽകി വാങ്ങി കബളിപ്പിക്കപ്പെട്ട് യുവാക്കൾ
കുപ്പി കിട്ടിയ സന്തോഷത്തിൽ മടങ്ങിയ യുവാക്കൾ അത് പൊട്ടിച്ചു കഴിഞ്ഞപ്പോഴാണ് 'ചതി' തിരിച്ചറിഞ്ഞത്. പറഞ്ഞ തുകയും കൊടുത്ത് കാത്തിരുന്ന് വാങ്ങിക്കൊണ്ടു വന്നത് കട്ടൻചായ !!!
കൊല്ലം: വിദേശമദ്യമെന്ന പേരിൽ കുപ്പിയിലാക്കിയ കട്ടൻ ചായ വാങ്ങി കബളിപ്പിക്കപ്പെട്ട് യുവാക്കൾ. കൊല്ലം അഞ്ചാലുംമൂട്ടിലെ ഒരു ബാറിന് സമീപം വച്ച് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് തട്ടിപ്പ് അരങ്ങേറിയത്. വൈകിട്ട് അഞ്ച് മണിയോടെ രണ്ട് യുവാക്കൾ മദ്യം വാങ്ങാനെത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും ബാര്‍ അടച്ചിരുന്നു. ഇതിനിടെ ഗേറ്റിനകത്ത് കണ്ട രണ്ട് ആളുകളോട് മദ്യം കിട്ടുമോയെന്ന് തിരക്കി. പണം വാങ്ങിയ ശേഷം ബാറിന് മുന്നിലേക്ക് വരാനാണ് ഇവർ പറഞ്ഞത്.
യുവാക്കൾ നൽകിയ പരാതി പ്രകാരം എക്സൈസ് സംഘം സ്ഥലത്തെത്തി ബാറിൽ പരിശോധന നടത്തി. പറ്റിക്കപ്പെട്ട യുവാക്കൾക്കൊപ്പം എത്തിയായിരുന്നു പരിശോധന. സിസിറ്റിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ യുവാക്കളെ 'ചതിച്ചത്' ബാർ ജീവനക്കാരല്ലെന്ന് തെളിയുകയായിരുന്നു. യുവാക്കളെ പറ്റിച്ച ആളുകളെ ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പറ്റിക്കലായതിനാൽ കേസെടുക്കാൻ നിര്‍വാഹമില്ലെന്ന നിലപാടിലാണ് എക്സൈസ് സംഘം.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.