TRENDING:

Hathras Rape | 'ഹത്രാസ് സംഭവം കെട്ടിച്ചമച്ചത്'; വിവാദപ്രസ്താവനയുമായി ബിജെപി എംപി

Last Updated:

'ഇവിടെ ആദിവാസി വിഭാഗങ്ങൾക്ക് നേരെയും അതിക്രമങ്ങൾ നടക്കുന്നുണ്ട്. എന്തുകൊണ്ടാണ് കോൺഗ്രസ് നേതാക്കളാരും ഇവിടേക്ക് വരാത്തത്?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റായ്പുർ: രാജ്യമെങ്ങും പ്രതിഷേധത്തിന് തിരികൊളുത്തിയ ഹത്രാസ് കൂട്ട ബലാത്സംഗ സംഭവം കെട്ടിച്ചമച്ചതെന്ന് ബിജെപി എംപി. ഛത്തീസ്ഗഡിലെ കങ്കർ മണ്ഡലത്തിൽ നിന്നുള്ള എംപിയായ മോഹൻ മണ്ഡവിയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ച് വിമര്‍ശനങ്ങൾക്ക് വഴി തുറന്നിരിക്കുന്നത്. ഛത്തീസ്ഗഡിലെ ധനോറ മേഖലയിൽ കൂട്ട ബലാത്സംഗത്തിനിരയായ 18കാരിയായ ആദിവാസി പെൺകുട്ടി ജീവനൊടുക്കിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് എംപിയുടെ വിവാദ പ്രസ്താവന.
advertisement

Also Read-Kim Jong-un| 'ജനങ്ങളോട് മാപ്പപേക്ഷ'; പൊതുവേദിയിൽ കണ്ണുനിറഞ്ഞ് കിം ജോങ് ഉന്‍

'ഹത്രാസിലെ സംഭവം കെട്ടിച്ചമച്ചതാണ് അവിടെ യാതൊരു അതിക്രമവും നടന്നിട്ടില്ല. ഒന്നും സംഭവിക്കാത്ത ഒരിടത്താണ് മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ സന്ദർശനം നടത്തുന്നത്'. എന്നാണ് പ്രതിഷേധം അഭിസംബോധന ചെയ്ത് സംസാരിക്കവെ മണ്ഡവി പറഞ്ഞത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

'ഇവിടെ ആദിവാസി വിഭാഗങ്ങൾക്ക് നേരെയും അതിക്രമങ്ങൾ നടക്കുന്നുണ്ട്. എന്തുകൊണ്ടാണ് കോൺഗ്രസ് നേതാക്കളാരും ഇവിടേക്ക് വരാത്തത്? അപ്പോഴെന്തിനാണ് അവർ ഒളിച്ചിരിക്കുന്നത് ? ആദിവാസി വിഭാഗങ്ങളുടെ അഭിവൃദ്ധി ആഗ്രഹിക്കുന്നവരൊക്കെ എവിടെപ്പോയി? സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി രാജി വയ്ക്കുകയാണ് വേണ്ടത്. പ്രതിഷേധ ചടങ്ങിൽ എംപി പറഞ്ഞു.

advertisement

Also Read- ഈ ദീപാവലിക്ക് വെളിച്ചമാവാൻ ചാണകം കൊണ്ടുള്ള ദിയ ഒരുങ്ങുന്നു

ഹത്രാസ് സംഭവം കെട്ടച്ചമച്ചതാണെന്ന് മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിഷേധ ചടങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബിജെപി എംപി ആവർത്തിച്ചു. ' ഹത്രാസ് സംഭവം വ്യാജമാണ്. കെട്ടിച്ചമച്ചതാണ്. ഇവിടെ (ധനോറ) നടന്ന സംഭവം ശരിക്കും ഉണ്ടായതാണ്. അതുകൊണ്ടാണ് ഞങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചത്' എന്നായിരുന്നു വാക്കുകൾ. കെട്ടിച്ചമച്ച സംഭവങ്ങൾക്ക് വേണ്ടി പ്രതിഷേധിക്കുന്ന കോൺഗ്രസ് യഥാർഥ സംഭവങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇവിടെ നിന്നും മൈലുകൾ അകലെയാണ് ഹത്രാസ് അവിടെ ആരും വോട്ട് നൽകാനും ഇല്ല എന്നാൽ പോലും കോൺഗ്രസുകാർ അവിടെയെത്തി ധർണകൾ നടത്തുകയാണെന്നും എംപി കുറ്റപ്പെടുത്തി.

advertisement

Also Read- 'കുറുകുറേ ബ്രോസ്' വയനാട്ടിലെ ഗോത്രഭാഷാ വീഡിയോ ആൽബത്തിന് വൻ വരവേൽപ്പ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം മോഹൻ മണ്ഡവിയുടെ പ്രസ്താവനകൾക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഹത്രാസ് സംഭവത്തിൽ ബിജെപിക്കാരുടെ മനസ്ഥിതി എന്താണെന്നാണ് ഇയാളുടെ വാക്കുകളി‍ൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് കോൺഗ്രസ് വക്താവ് ധനഞ്ജയ് സിംഗ് ഥാക്കുർ പ്രതികരിച്ചത്. വോട്ടു കിട്ടുന്ന പ്രദേശങ്ങളിലെ സംഭവങ്ങൾക്ക് മാത്രമാണ് ബിജെപി നേതാക്കള്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് ഈ പ്രസ്താവനകളിൽ നിന്ന് വ്യക്തമായിരിക്കുകയാണ്. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Hathras Rape | 'ഹത്രാസ് സംഭവം കെട്ടിച്ചമച്ചത്'; വിവാദപ്രസ്താവനയുമായി ബിജെപി എംപി
Open in App
Home
Video
Impact Shorts
Web Stories