'കുറുകുറേ ബ്രോസ്' വയനാട്ടിലെ ഗോത്രഭാഷാ വീഡിയോ ആൽബത്തിന് വൻ വരവേൽപ്പ്

Last Updated:

Kurukure Broz music album sheds light into a rare tribal language in Wayanad | വയനാട്ടിലെ ഗോത്രഭാഷകളായ റാവുള്ള, പണിയ ഭാഷകളിൽ രചിക്കപ്പെട്ട ഗാനം ഇതിനോടകം ചർച്ചയായി കഴിഞ്ഞു

വയനാട്ടിലെ തനത് ഗോത്ര സംഗീതവഴിയിൽ നാഴികക്കല്ലായി ഒരു സംഗീത ആൽബം. കഴിഞ്ഞ ദിവസം യൂട്യൂബിൽ റിലീസായ ദളിത് ആക്റ്റിവിസ്റ്റും സംവിധായകനുമായ രൂപേഷ് കുമാർ ഒരുക്കിയ 'കുറുകുറേ ബ്രോസ്' എന്ന സംഗീത ആൽബം ശ്രദ്ധേയമാവുന്നു.
വയനാട്ടിലെ ഗോത്രഭാഷകളായ റാവുള്ള, പണിയ ഭാഷകളിൽ രചിക്കപ്പെട്ട ഗാനം ഇതിനോടകം ചർച്ചയായി കഴിഞ്ഞു. ചടുലമായ നൃത്തചുവടുകളും അതിനൊത്ത ദൃശ്യ പശ്ചാത്തലവും ഗാനത്തെ മിഴിവുള്ളതാക്കുന്നു. റാവുള വിഭാഗത്തില്‍ നിന്നുമുള്ള യുവ കവി സുകുമാരന്‍ ചാലിഗദ്ധയാണ് സംഗീത ആൽബത്തിലെ വരികളെഴുതിയത്. പണിയ വിഭാഗത്തിൽ 'ബട്ട കമ്പളം' മ്യൂസിക്ക് ബാൻറ് സ്ഥാപകനും ഗോത്ര ഗായകനുമായ വിനു കിടചുളയാണ് സംഗീത സംവിധാനം. വിനുവും ആൽബത്തിൽ അഭിനയിക്കുന്നുണ്ട്.
advertisement
വഗൂസ്ബൈറി ബുക്സ് ആൻഡ് പബ്ലിക്കേഷന്‍സും ഒന്നിപ്പ് ഓണ്‍ലൈന്‍ മാസികയും ചേര്‍ന്നാണ് ആൽബം നിർമ്മിച്ചത്. സംഗീതവും ജീവിതവും വേറിട്ടതല്ലാത്ത ഗോത്ര ജീവിതത്തിലെ ഒട്ടേറെ മുഹൂർത്തങ്ങൾ ആൽബത്തിൽ പ്രതിപാദിക്കുന്നുണ്ട്. ശക്തമായ രാഷ്ട്രീയ നിപാടുകളും 'കുറു കുറേ ബ്രേസ്' മുന്നോട്ട് വയ്ക്കുന്നുണ്ട്. വയനാട്ടിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ആൽബത്തിൻറ ക്യാമറ ജോൺ ജെസ് ലിനും എഡിറ്റിംഗ് മനു ബെന്നിയുമാണ്.
ഗോത്ര സംഗീതത്തിലെ ജൈവിക ഭാവങ്ങളെ പൂർണ്ണമായും വെളിപെടുത്തുന്നുണ്ട് ഈ ആൽബത്തിൽ. അവരുടെ സംഗീതവും നൃത്തവും ഇതിന്റെ ഭാഗമായുളള സംസ്കാരവും സംരക്ഷിക്കാൻ ശ്രമിക്കുന്നവർ അവർക്ക് ഇത്തരം കാര്യങ്ങൾക്ക് ഇടമൊരുക്കുകയാണ് വേണ്ടതെന്ന് ഈ ആൽബം ഓർമ്മപെടുത്തുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'കുറുകുറേ ബ്രോസ്' വയനാട്ടിലെ ഗോത്രഭാഷാ വീഡിയോ ആൽബത്തിന് വൻ വരവേൽപ്പ്
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement