Kim Jong-un| 'ജനങ്ങളോട് മാപ്പപേക്ഷ'; പൊതുവേദിയിൽ കണ്ണുനിറഞ്ഞ് കിം ജോങ് ഉന്‍

Last Updated:

"ആകാശത്തോളം ഉയരത്തിലും കടലിനോളം ആഴത്തിലും എന്നില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. പക്ഷെ അതിനോട് തൃപ്തികരമായ രീതിയില്‍ നീതി പുലര്‍ത്തുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. അതില്‍ ഖേദിക്കുന്നു, ഞാനതിന് ക്ഷമ ചോദിക്കുന്നു"

പ്യോങ്യാങ്: കോവിഡ് മഹാമാരിക്കിടെ ജനങ്ങൾക്കൊപ്പം നിൽക്കാൻ കഴിയാത്തതിൽ മാപ്പ് പറഞ്ഞ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്‍. ഭരണ കക്ഷിയായ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ 75ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുള്ള സൈനിക പരേഡിനിടെ നടത്തിയ പ്രസംഗത്തിലാണ് കണ്ണട ഊരി കണ്ണു തുടച്ച് കൊണ്ട് അദ്ദേഹം വികാരാധീനനായത്. ബ്രിട്ടിഷ് മാധ്യമമായ ദി ഗാർഡിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കിമ്മിന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കാം ജനങ്ങളോട് മാപ്പ് പറഞ്ഞതെന്നാണ് റിപ്പോർട്ട്.
"ആകാശത്തോളം ഉയരത്തിലും കടലിനോളം ആഴത്തിലും എന്നില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. പക്ഷെ അതിനോട് തൃപ്തികരമായ രീതിയില്‍ നീതി പുലര്‍ത്തുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. അതില്‍ ഖേദിക്കുന്നു, ഞാനതിന് ക്ഷമ ചോദിക്കുന്നു"- പരേഡിനെ അഭിസംബോധന ചെയ്ത് കിം പറഞ്ഞു. തന്റെ പൂർവപിതാമഹൻമാർ രാജ്യത്തിന് ചെയ്ത മഹത്തായ കാര്യങ്ങളുടെ പൈതൃകം ഊന്നി പറഞ്ഞ കിം, ‌‌ദക്ഷിണ കൊറിയയുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകാനുള്ള താൽപര്യം പ്രകടിപ്പിച്ചതും അമേരിക്കയെ നേരിട്ട് വിമർശിക്കാതിരുന്നതും ശ്രദ്ധേയമായി.
advertisement
"എന്തുകൊണ്ടാണ് ഇത്തരമൊരു അവസരത്തില്‍ കണ്ണുനീര്‍ ഒഴുകിയെത്തിയതെന്ന് നോക്കേണ്ടത് പ്രധാനമാണ്,'' കൊറിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ യൂണിഫിക്കേഷന്റെ ഉത്തര കൊറിയ ഡിവിഷന്‍ ഡയറക്ടര്‍ ഹോംഗ് മിന്‍ കൊറിയ ടൈംസിനോട് പറഞ്ഞു. കിം വളരെയധികം തന്റെ നേതൃത്വത്തിന്‍മേല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
advertisement
ശനിയാഴ്ച നടന്ന ഉത്തര കൊറിയയുടെ സൈനിക പരേഡിൽ രാജ്യത്തെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രദർശിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ മേഖലയിൽ ആശങ്ക ഉടലെടുക്കുന്നതായി ദക്ഷിണ കൊറിയ പ്രതികരിക്കുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
Kim Jong-un| 'ജനങ്ങളോട് മാപ്പപേക്ഷ'; പൊതുവേദിയിൽ കണ്ണുനിറഞ്ഞ് കിം ജോങ് ഉന്‍
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement