കോടതി മേൽ നോട്ടത്തിൽ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പെൺകുട്ടി ബലാത്സംഗത്തിന് വിധേയമായിട്ടില്ലെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കലാപം ഒഴിവാക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച ശേഷമാണ് രാത്രി മൃതദേഹം സംസ്കരിച്ചതെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.
Also Read അർദ്ധരാത്രി മൃതദേഹം സംസ്കരിച്ചത് അക്രമസാധ്യത കണക്കിലെടുത്ത്; സുപ്രീം കോടതിയിൽ യുപി സർക്കാർ
ഹത്രാസ് ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട ഹർജികൾ അടുത്ത ആഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 10, 2020 11:02 PM IST
