Hathras Rape | അർദ്ധരാത്രി മൃതദേഹം സംസ്കരിച്ചത് അക്രമസാധ്യത കണക്കിലെടുത്ത്; സുപ്രീം കോടതിയിൽ യുപി സർക്കാർ

Last Updated:

അസാധാരണമായ സംഭവവികാസങ്ങളും നിയമവിരുദ്ധമായി നടന്ന ചില സംഭവങ്ങളും കാരണമാണ് ഇരയുടെ കുടുംബത്തിന്‍റെ സാന്നിധ്യത്തിൽ അര്‍ദ്ധരാത്രി തന്നെ സംസ്കാര ചടങ്ങുകൾ നടത്താൻ ജില്ലാ ഭരണകൂടം നിർബന്ധിതരായത്.

ന്യൂഡൽഹി: ഹത്രാസ് കൂട്ടബലാത്സംഗ-കൊലപാതക കേസുമായി ബന്ധപ്പെട്ട പൊതുതാത്പ്പര്യ ഹർജി പരിഗണിക്കാനിരിക്കെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് യുപി സർക്കാർ. സംസ്ഥാനത്തിനെതിരെ ഉയരുന്ന തെറ്റായ പ്രചരണങ്ങൾ ഒഴിവാക്കുന്നതിനും കേസിൽ സ്വതന്ത്ര്യവും നീതിയുക്തവുമായ അമ്പേഷണം ഉറപ്പാക്കുന്നതിനും കോടതി നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണത്തെ പിന്തുണച്ചു കൊണ്ടാണ് സത്യവാങ്മൂലം.
യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള യുപി സർക്കാരിനെ കളങ്കപ്പെടുത്താൻ ലക്ഷ്യം വച്ച് ചില രാഷ്ട്രീയ പാർട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും മനപ്പൂർവ്വമായ ശ്രമങ്ങൾ നടത്തുന്നുവെന്നാണ് പതിനാറ് പേജുള്ള സത്യവാങ്മൂലത്തിൽ പറയുന്നത്. ഇതിനായി സോഷ്യൽ മീഡിയയും പ്രതിഷേധങ്ങളും ആയുധമാക്കുന്നു എന്നാണ് ആരോപണം. ഹത്രാസ് സംഭവം ഉയർത്തിക്കാട്ടി വർഗീയ കലാപം ഉണ്ടാക്കാനുള്ള പദ്ധികളും ചിലർ ആസൂത്രണം ചെയ്തിരുന്നുവെന്നും സർക്കാർ പറയുന്നു. അതുകൊണ്ട് തന്നെ കേസിൽ സമയബന്ധിതമായി സിബിഐ അന്വേഷണം പൂർത്തിയാക്കാൻ കോടതി തന്നെ മുൻകയ്യെടുക്കണമെന്നാണ് ആവശ്യം.
advertisement
നിലവിലെ അന്വേഷണത്തിൽ സര്‍ക്കാർതലത്തിലുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് ഉയരുന്ന സംശയങ്ങൾ ദുരീകരിക്കുന്നതിനായി സര്‍ക്കാർ തന്നെ നേരത്തെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത കാര്യവും സത്യവാങ്മൂലത്തിൽ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. അതിൽ സുപ്രീം കോടതി മേൽനോട്ടം കൂടി വന്നാൽ തെറ്റായ വിവരണങ്ങൾ അന്വേഷണത്തിന്റെ ഗതിയിൽ ഇടപെടുന്നില്ലെന്ന് ഉറപ്പാക്കാൻ കഴിയുമെന്നാണ് വാദം.
advertisement
പെൺകുട്ടിയുടെ മ‍ൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ അർദ്ധരാത്രി സംസ്കരിച്ചതിനും സർക്കാർ വിശദീകരണം നൽകുന്നുണ്ട്. അക്രമാസക്തമായ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു മാർഗം സ്വീകരിച്ചതെന്നാണ് വിശദീകരണം. ഇതിനായി ചില രാഷ്ട്രീയ പാർട്ടി അംഗങ്ങളും മാധ്യമ പ്രവർത്തകരും പെൺകുട്ടിയുടെ കുടുംബത്തെ പ്രേരിപ്പിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. ശവസംസ്കാരം നടത്തിയത് കുടുംബത്തിന്‍റെ കൂടി സാന്നിധ്യത്തിലാണെന്ന കാര്യവും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
'അസാധാരണമായ സംഭവവികാസങ്ങളും നിയമവിരുദ്ധമായി നടന്ന ചില സംഭവങ്ങളും കാരണമാണ് ഇരയുടെ കുടുംബത്തിന്‍റെ സാന്നിധ്യത്തിൽ അര്‍ദ്ധരാത്രി തന്നെ സംസ്കാര ചടങ്ങുകൾ നടത്താൻ ജില്ലാ ഭരണകൂടം നിർബന്ധിതരായത്. കൂടുതൽ സംഘര്‍ഷം ഒഴിവാക്കാൻ ഇത്തരമൊരു നീക്കത്തിന് കുടുംബാംഗങ്ങളും അനുമതി തന്നിരുന്നു' എന്നാണ് സത്യവാങ്മൂലം. മേഖലയിലെ ക്രമസമാധാനം നിലനിർത്തുന്നതിന് കൂടി വേണ്ടിയാണ് ഈ മാർഗം സ്വീകരിച്ചതെന്നും പറഞ്ഞിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
Hathras Rape | അർദ്ധരാത്രി മൃതദേഹം സംസ്കരിച്ചത് അക്രമസാധ്യത കണക്കിലെടുത്ത്; സുപ്രീം കോടതിയിൽ യുപി സർക്കാർ
Next Article
advertisement
വയോധികയെ പീഡിപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി അടിവസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
വയോധികയെ പീഡിപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി അടിവസ്ത്രത്തിലെ വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
  • പ്രതി നജീബ് സെല്ലിൽ അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.

  • മദ്യലഹരിയിൽ 69 കാരിയെ പീഡിപ്പിച്ച കേസിലാണ് നജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

  • പ്രതിയെ കാട്ടാക്കട ഡിവൈഎസ്പി റാഫി സ്റ്റേഷനിലെത്തി ചോദ്യം ചെയ്തു.

View All
advertisement