TRENDING:

ഭാരത സംസ്ക്കാരവും ചരിത്രവും പഠിക്കാൻ വിദഗ്ദ്ധ സമിതി;അംഗങ്ങളായി ഉത്തരേന്ത്യക്കാർ മാത്രം

Last Updated:

ഇന്ത്യയുടെ ചരിത്രം ഉത്തരേന്ത്യൻ ചരിത്രമാണെന്ന് ഉറപ്പാക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രൂപീകരിച്ച ആര്യൻ കമ്മിറ്റിയാണിതെന്നും കുമാരസ്വാമി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡി പി സതീഷ്
advertisement

ബെംഗളൂരു: കഴിഞ്ഞ 12,000 വർഷത്തെ ഇന്ത്യൻ സംസ്‌കാരവും ചരിത്രവും പഠിക്കാൻ കേന്ദ്രസർക്കാർ രൂപീകരിച്ച വിദഗ്ദ്ധസമിതിയെ ചൊല്ലി പുതിയ വിവാദം. സമിതിയിൽ ഉത്തരേന്ത്യക്കാർ മാത്രമാണെന്നാണ് വിമർശകർ പറയുന്നത്. ഇന്ത്യൻ സംസ്ക്കാരത്തിൽ ഒഴിച്ചുകൂടാനാകാത്ത ദ്രാവിഡ വംശജർ അധിവസിക്കുന്ന ദക്ഷിണേന്ത്യയിൽനിന്ന് ആരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ സമിതിയിൽ സ്ത്രീകളെയാരും ഉൾപ്പെടുത്താത്തതും ശരിയായില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ദ്രാവിഡരെ മാറ്റിനിർത്തിക്കൊണ്ട് ഇന്ത്യയുടെ ചരിത്രം പൂർണമാകില്ലെന്നും വിമർശകർ പറയുന്നു.

ആർക്കിയോളജി വകുപ്പ് കൈകാര്യം ചെയ്യുന്ന സാംസ്കാരിക മന്ത്രാലയം ബുധനാഴ്ചയാണ് ഇന്ത്യയുടെ പുരാതന ചരിത്രത്തെക്കുറിച്ച് പഠിക്കാൻ ഒരു വിദഗ്ദ്ധസമിതി രൂപീകരിച്ചതായി അറിയിപ്പ് നൽകിയത്. ഇന്ത്യൻ സംസ്കാരത്തിന്റെ ഉത്ഭവവും പരിണാമവും പഠിക്കുകയാണ് ലക്ഷ്യമെന്ന് അതിൽ വ്യക്തമാക്കിയിരുന്നു.

advertisement

കെ‌എൻ ദീക്ഷിത്, ആർ‌എസ് ബിഷ്ത്, ബി ആർ മണി, സന്തോഷ് ശുക്ല, ആർ‌കെ പാണ്ഡെ, മക്കാൻ ലാൽ, ജി‌എൻ ശ്രീവാസ്തവ, മുകുന്ദം ശർമ്മ, പി‌എൻ ശാസ്ത്രി, ആർ‌സി ശർമ്മ, കെ കെ മിശ്ര, ബൽ‌റാം ശുക്ല, ആസാദ് കൌശിക്, എം‌ആർ ശർമ്മ എന്നിവരാണ് സമിതിയിലുള്ളത്.

സമിതിയിൽനിന്ന് ദക്ഷിണേന്ത്യക്കാരെ തഴഞ്ഞത് ദ്രാവിഡരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ഈ സമിതിയെ അംഗീകരിക്കാനാകില്ലെന്നും, സമിതിക്കെതിരെ പ്രതിഷേധം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

ഇന്ത്യയുടെ ചരിത്രം ഉത്തരേന്ത്യൻ ചരിത്രമാണെന്ന് ഉറപ്പാക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രൂപീകരിച്ച ആര്യൻ കമ്മിറ്റിയാണിതെന്നും കുമാരസ്വാമി വിമർശിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രകുറിപ്പിലും ട്വിറ്ററിലുമാണ് കുമാരസ്വാമി കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയത്.

“ഈ കമ്മിറ്റിയുടെ ഉദ്ദേശ ലക്ഷ്യത്തെ കുറിച്ച് എനിക്ക് സംശയമുണ്ട്. ഉത്തരേന്ത്യക്കാർ പൂർണ്ണമായും കൈവശപ്പെടുത്തുന്നതിനൊപ്പം സംസ്കാരം, ചരിത്രം, പൈതൃകം എന്നിവയിൽ മുൻവിധികളുള്ളവരെയാണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്"- എച്ച്.ഡി കുമാരസ്വാമി ന്യൂസ് 18നോട് പറഞ്ഞു.

“കർണാടകയിൽ നിന്നോ തമിഴ്‌നാട്ടിൽ നിന്നോ ഒരു അംഗം പോലും ഇല്ല, ഇന്ത്യയിലെ ഏറ്റവും പഴയ രണ്ട് സംസ്ഥാനങ്ങളും സംസ്കാരങ്ങളുമാണ് ഇവ. ഞങ്ങൾ ദ്രാവിഡരാണ്, തെക്ക് നിന്നുള്ള ഒരു ദ്രാവിഡനും സമിതിയിൽ ഇല്ല. ഇത് കേന്ദ്രത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നു. സമിതിയിൽ ഒരു വനിതാ അംഗം പോലുമില്ലാത്തതും ഖേദകരമാണ് ”, എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

advertisement

ദക്ഷിണ, കിഴക്കൻ സംസ്ഥാനങ്ങളെ അപമാനിക്കുന്ന സമിതിയെന്നാണ് തമിഴ്‌നാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപി മാണികം ടാഗോറിന്‍റെ വിമർശനം. “അവർ ആർ‌എസ്‌എസ് തയ്യാറാക്കുന്ന ഒരു ചരിത്രം പഠിക്കുകയാണെന്ന് തോന്നുന്നു. തെക്ക്, കിഴക്ക് ഭാഗങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം ഇല്ലാതെ നമുക്ക് എങ്ങനെ ഇന്ത്യയുടെ പുരാതന ചരിത്രം പഠിക്കാൻ കഴിയും? ഇവ രണ്ടും വളരെ പഴയ പ്രദേശങ്ങളാണ്. നമ്മുടെ പുരാതന സംസ്കാരം പഠിക്കുന്നതിന്റെ പേരിൽ ഇന്ത്യയെ കൂടുതൽ വിഭജിക്കുകയാണ് ബിജെപി ചെയ്യുന്നത് ”- അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു.

advertisement

തെക്ക്, കിഴക്ക് മേഖലയിലെ വിദഗ്ധരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ നടന്നുവരുന്ന പാർലമെന്റ് സമ്മേളനത്തിൽ താൻ വിഷയം ഉന്നയിക്കുമെന്ന് ടാഗോർ പറഞ്ഞു. എല്ലാ 30 സംസ്ഥാനങ്ങളിലും 22 ഔദ്യോഗിക ഭാഷകളിലുംപ്പെട്ട ഒരു അംഗമെങ്കിലും സമിതിയിൽ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

You may also like:SBI | എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ ഒടിപി; പുതിയ മാർഗനിർദേശവുമായി എസ്ബിഐ [PHOTOS]ഇടുക്കിയിൽ 13കാരിയെ പീഡിപ്പിച്ചു: അമ്മയുടെ മൂന്നാം ഭർത്താവ് അറസ്റ്റിൽ; സുഹൃത്തിനായി അന്വേഷണം [NEWS] യുവതിയുടെ ഫോൺ നമ്പർ ഡേറ്റിങ് ആപ്പിൽ ഇട്ടു; പതിനെട്ടുകാരൻ പിടിയിൽ [NEWS]

കേന്ദ്രത്തിന്‍റെ ഉദ്ദേശത്തെ ചോദ്യം ചെയ്യാൻ നിരവധി കന്നഡ, തമിഴ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വിമർശനവുമായി എത്തിയിട്ടുണ്ട്. സമിതിയിൽ പ്രാതിനിധ്യം ഇല്ലാത്തതുകൊണ്ടുതന്നെ പഠനസംഘത്തിന്‍റെ കണ്ടെത്തലുകൾ തെക്കൻ ജനത തള്ളിക്കളയണമെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു. ഉത്തരേന്ത്യൻ ചരിത്രം ഇന്ത്യയുടെ ചരിത്രമാണെന്ന സിദ്ധാന്തം കൊണ്ടുവരാൻ ചിലർ ഇതിനെ ആർ‌എസ്‌എസ് ഗൈഡഡ് കമ്മിറ്റി എന്ന് വിളിക്കുന്നു.

ദ്രാവിഡ വംശം, ചരിത്രം, സംസ്കാരം എന്നിവയുടെ നിലനിൽപ്പ് ആർ‌എസ്‌എസ് എല്ലായ്പ്പോഴും നിഷേധിച്ചിട്ടുണ്ട്. ഈ കമ്മിറ്റി ഉപയോഗിച്ച് അവർ ഇത് ഔദ്യോഗികമാക്കാൻ ആഗ്രഹിക്കുന്നു ”നിരവധി കന്നഡ, തമിഴ് പ്രവർത്തകർ പറഞ്ഞു. കേന്ദ്രം സമിതിയെ പരിഷ്കരിക്കുന്നില്ലെങ്കിൽ, വരും ദിവസങ്ങളിൽ ഇതിനെതിരെ വലിയ പ്രതിഷേധം ഉയർത്താനാണ് വിമർശകരുടെ കൂട്ടായ്മ ലക്ഷ്യമിടുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/
ഭാരത സംസ്ക്കാരവും ചരിത്രവും പഠിക്കാൻ വിദഗ്ദ്ധ സമിതി;അംഗങ്ങളായി ഉത്തരേന്ത്യക്കാർ മാത്രം
Open in App
Home
Video
Impact Shorts
Web Stories