Also Read- V Kalyanam Passes Away| മഹാത്മാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന വി. കല്യാണം അന്തരിച്ചു
പരമകുടി പൊതുകാവടിയിൽ കാർത്തിക്കിന്റെ ഭാര്യയാണ് 32കാരിയായ വനിത. ഇവരുടെ കുടുംബം ഡിഎംകെ അനുഭാവികളാണ്. തിങ്കളാഴ്ച പരമകുടിയിലെ ശ്രീ മുതലമ്മൻ ക്ഷേത്രത്തിലെ പടവുകളിൽ വനിതയെ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. വായിൽ നിന്ന് ചോര പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. നാക്കിന്റെ ഒരു ഭാഗവും പടിയിൽ സമർപ്പിച്ച നിലയിലായിരുന്നു.
Also Read- എഴുപത്തൊന്നുകാരി പ്രസവിച്ച പെൺകുഞ്ഞ് 45ാം ദിവസം പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു
advertisement
ഉടൻ തന്നെ വനിതയെ പരമക്കുടി സർക്കാർ ആശുപത്രിയില്‍ എത്തിച്ചു. നാക്കിന്റെ ഒരു ഭാഗം കണ്ടെത്തിയിട്ടില്ലെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ എൻ ആർ നാഗനാഥൻ പറഞ്ഞു. യുവതിയുടെ ജീവന് ഭീഷണിയൊന്നുമില്ലെന്നും നേർച്ചയുടെ ഭാഗമായി നാക്ക് സ്വയം മുറിച്ചതാണെന്നാണ് മനസ്സിലായതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
Also Read- ചിരിയുടെ തിരുമേനി ഇനിയില്ല; ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രൊപ്പൊലീത്ത കാലം ചെയ്തു
കഴിഞ്ഞ ഒരു മാസത്തിനിടെ തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. വോട്ടെടുപ്പിന് രണ്ടു ദിവസം മുൻപ് ഏപ്രിൽ നാലിന് ഡിഎംകെ പ്രവർത്തകൻ മാരിയമ്മൻ കോവിലിൽ എത്തി തന്റെ ഇടതുകൈയിലെ ഒരു വിരൽ അറുത്ത് ദൈവത്തിന് സമർപ്പിച്ചിരുന്നു. ഡിഎംകെയുടെയും എം കെ സ്റ്റാലിന്റെയും വിജയത്തിന് വേണ്ടിയായിരുന്നു ഇത്. വിരുദനഗറിലെ നിർമാണ തൊഴിലാളിയായ 66 കാരൻ ഗുരുവയ്യയാണ് ഇത്തരമൊരു കൃത്യത്തിന് മുതിർന്നത്. ഡിഎംകെയുടെ കടുത്ത ആരാധകനാണ് ഗുരുവയ്യ. 2011ലും 2016ലും എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയാകാത്തതിൽ കടുത്ത നിരാശനായിരുന്നു. എല്ലാവർഷവും അമ്മൻകോവിലിലെത്തി ഗുരുവയ്യ പ്രാർത്ഥിക്കാറുണ്ട്.
Also Read- ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രൊപ്പൊലീത്ത; ഓർമയാകുന്നത് ചിരികൊണ്ട് സുവിശേഷം പറഞ്ഞ വലിയ തിരുമേനി
2015ൽ അഴിമതി കേസിൽ മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ ശിക്ഷിച്ചതിന് പിന്നാലെ ഏതാനും എഐഎഡിഎംകെ പ്രവർത്തകർ ജീവനൊടുക്കിയിരുന്നു. ഇവർക്ക് നഷ്ടപരിഹാരമായി പാർട്ടി ലക്ഷങ്ങൾ നൽകിയിരുന്നു. 2016ൽ ജയലളിത മരിച്ചപ്പോഴും സമാനമായ രീതിയിൽ ആത്മഹത്യകൾ അരങ്ങേറിയിരുന്നു. ഡിഎംകെ പ്രവർത്തകരും വൈകാരികമായി പ്രതികരിക്കുന്ന ഇത്തരം സംഭവങ്ങൾ മുൻപുണ്ടായിട്ടുണ്ട്.