ചിരിയുടെ തിരുമേനി ഇനിയില്ല; ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രൊപ്പൊലീത്ത കാലം ചെയ്തു

Last Updated:

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പ് ആയിരുന്നു ക്രിസോസ്റ്റം തിരുമേനി. 2018ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.

കോട്ടയം: മലങ്കര മാർത്തോമാ സഭ വലിയ മെത്രാപ്പൊലീത്ത ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കാലം ചെയ്തു. ഇന്നു പുലർച്ചെ 1.15ന് കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആയിരുന്നു മെത്രൊപ്പൊലീത്തയുടെ അന്ത്യം. 104 വയസ് ആയിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി കുമ്പനാട്ടെ ആശുപത്രിയിൽ വിശ്രമത്തിൽ ആയിരുന്നു. ഇരവിപേരൂർ കലകമണ്ണിൽ കെ ഇ ഉമ്മൻ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27ന് ആയിരുന്നു ജനനം. ഇരവിപേരൂർ, മാരാമൺ, കോഴഞ്ചേരി എന്നിവിടങ്ങളിലായുള്ള സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ആലുവ യു സി കോളേജിൽ ബിരുദപഠനത്തിന് ചേർന്നു.
advertisement
ബംഗളൂരു, കാന്റർബെറി എന്നിവിടങ്ങളിൽ നിന്നായി വേദശാസ്ത്രവും പഠിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പ് ആയിരുന്നു ക്രിസോസ്റ്റം തിരുമേനി. 2018ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.
advertisement
1944ലാണ് ശെമ്മാശപ്പട്ടം അദ്ദേഹം സ്വീകരിച്ചത്. തുടർന്ന്, അതേവർഷം ജൂൺ 30ന് കാശീശാപ്പട്ടവും നേടി. 1953 മെയ് 20ന് റെമ്പാനായി നിയോഗിക്കപ്പെട്ടു. മാർത്തോമ സഭയുടെ പരമാധ്യക്ഷനായി 1999 ഒക്ടോബർ 23ന് അഭിഷിക്തനായി. 2007 ഒക്ടോബർ ഒന്നിന് ശാരീരക ബുദ്ധിമുട്ടുകളെ തുടർന്ന് സ്ഥാനത്യാഗം ചെയ്തു. 2007 ഒക്ടോബർ രണ്ടിന് വലിയ മെത്രാപ്പൊലീത്തയായി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചിരിയുടെ തിരുമേനി ഇനിയില്ല; ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രൊപ്പൊലീത്ത കാലം ചെയ്തു
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement