എഴുപത്തൊന്നുകാരി പ്രസവിച്ച പെൺകുഞ്ഞ് 45ാം ദിവസം പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
കുഞ്ഞിന്റെ ജനനം സുധർമയ്ക്കും ഭർത്താവിനും വലിയൊരു നഷ്ടപ്പെടലിന്റെ വേദനയിൽ നിന്നുള്ള മോചനം കൂടിയായിരുന്നു. ഒന്നര വർഷം മുൻപ് 35 വയസുള്ള ഇവരുടെ ഏകമകൻ സുജിത് സൗദിയിൽ മരിച്ചതോടെയാണ് ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹം സുധർമയ്ക്കുണ്ടായത്.
ആലപ്പുഴ: എഴുപത്തൊന്നുകാരി കൃത്രിമ ഗർഭധാരണത്തിലൂടെ പ്രസവിച്ച പെൺകുഞ്ഞ് 45 ാം ദിവസം മരിച്ചു. കായംകുളം രാമപുരം എഴുകുളങ്ങര വീട്ടിൽ റിട്ട. അധ്യാപിക സുധർമ മാർച്ച് 18ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജന്മം നൽകിയ പെൺകുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പാൽ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി മരിച്ചു.
Also Read- ചിരിയുടെ തിരുമേനി ഇനിയില്ല; ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രൊപ്പൊലീത്ത കാലം ചെയ്തു
ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിന് തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാൽ 40 ദിവസം ആശുപത്രിയിൽ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പട്ടതോടെ കഴിഞ്ഞ 28ന് രാമപുരത്തെ വീട്ടിലേക്ക് കൊണ്ടുവന്നു. സുധർമയും ഭർത്താവ് റിട്ട. പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ ഓഫീസർ സുരേന്ദ്രനും കുഞ്ഞിനെ അതീവ ശ്രദ്ധയോടെ പരിചരിച്ചുവരികയായിരുന്നു. ഇതിനിടെ കുഞ്ഞിന്റെ തൂക്കം 1100 ൽ നിന്നും 1400ലേക്ക് ഉയർന്നതിന്റെ സന്തോഷത്തിനിടയിലാണ് ദുരന്തം സംഭവിച്ചത്.
advertisement
കുഞ്ഞിന്റെ ജനനം സുധർമയ്ക്കും ഭർത്താവിനും വലിയൊരു നഷ്ടപ്പെടലിന്റെ വേദനയിൽ നിന്നുള്ള മോചനം കൂടിയായിരുന്നു.
ഒന്നര വർഷം മുൻപ് 35 വയസുള്ള ഇവരുടെ ഏകമകൻ സുജിത് സൗദിയിൽ മരിച്ചതോടെയാണ് ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹം സുധർമയ്ക്കുണ്ടായത്. കൃത്രിമ ഗർഭധാരണം എന്ന ആവശ്യവുമായി എത്തിയപ്പോൾ ആദ്യം ഡോക്ടർമാർ എതിർത്തു. ഇത്രയും കൂടിയ പ്രായത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് വലിയ വെല്ലുവിളിയാണെന്ന് ഡോക്ടർമാർ ആവർത്തിച്ചെങ്കിലും സുധർമ തന്റെ ആവശ്യത്തിൽ ഉറച്ചുനിന്നു. ഒടുവിൽ സുധർമയുടെ നിർബന്ധത്തിന് ഡോക്ടർമാർ വഴങ്ങി.
advertisement
കുഞ്ഞിന് 32 ആഴ്ച പ്രായമായ മാർച്ച് 18ന് ആലപ്പുഴ മെഡിക്കൽ കോളജിൽ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബിക കരുണാകരന്റെ നേതൃത്വത്തിൽ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ജനിക്കുമ്പോൾ 1100 ഗ്രാം മാത്രമായിരുന്നു തൂക്കം. തുടർന്ന് ന്യൂബോണ്‍ ഐസിയുവിൽ പ്രവേശിപ്പിച്ച് പരിപാലിക്കുകയായിരുന്നു. അത്ഭുതകരമായ ഒരു ജനനത്തിന് സാക്ഷ്യം വഹിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു ഇവരെ പരിചരിച്ച ഡോക്ർമാരായ ജയറാം ശങ്കറുംമേരി പ്രവീണും ശ്രീലതയും ലത ബാബുക്കുട്ടിയും വിബി മേരിയും നന്ന ചന്ദ്രനും. സുധർമയും സുരേന്ദ്രനും മകൾക്ക് ശ്രീലക്ഷ്മി എന്ന് പേരും ഇട്ടിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 05, 2021 7:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എഴുപത്തൊന്നുകാരി പ്രസവിച്ച പെൺകുഞ്ഞ് 45ാം ദിവസം പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു