Also Read-Bihar Election Result 2020| ബിഹാറിൽ വോട്ടെണ്ണൽ പൂർത്തിയായി; കേവല ഭൂരിപക്ഷവുമായി NDAക്ക് ഭരണത്തുടർച്ച
'കപിൽ സിബൽ ഇക്കാര്യം മുമ്പും പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയെക്കുറിച്ചും ആത്മപരിശോധന നടത്തേണ്ടതിനെ ആവശ്യകതയെക്കുക്കുറിച്ചും അദ്ദേഹം വളരെ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ബീഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് അല്ലെങ്കിൽ ഗുജറാത്ത് എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലൊന്നും അദ്ദേഹത്തിന്‍റെ മുഖം ഞങ്ങൾ കണ്ടിട്ടില്ല' ചൗധരി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
advertisement
കപിൽ സിബൽ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. ' മധ്യപ്രദേശിലോ ബീഹാറിലോ സിബൽ പോയിരുന്നോ. അങ്ങനെയായിരുന്നുവെങ്കിൽ അദ്ദേഹം പറയുന്നത് ശരിയാണെന്ന് കോൺഗ്രസിനെ അദ്ദേഹം ശക്തിപ്പെടുത്തിയെന്ന് പറയുന്നത് അദ്ദേഹത്തിന് തെളിയിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഒരു കാര്യവും ചെയ്യാതെ ഇപ്പോൾ വിമർശനം നടത്തുന്നത് ആത്മപരിശോധനയാണെന്ന് പറയാനാകില്ല' എന്നായിരുന്നു ചൗധരി വ്യക്തമാക്കിയത്.
Also Read-ബീഹാർ നൽകിയ ആത്മവിശ്വാസം; അടുത്തലക്ഷ്യം ഉത്തർപ്രദേശും പശ്ചിമബംഗാളുമെന്ന് ഒവൈസി
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും നേരിടേണ്ടി വന്ന തോൽവിയ്ക്ക് പിന്നാലെ കോൺഗ്രസ് പാർട്ടിക്കെതിരെ കപിൽ സിബൽ രംഗത്തെത്തിയിരുന്നു. 'കോൺഗ്രസ് പാർട്ടി തകർച്ചയിലാണെന്നായിരുന്നു വാക്കുകൾ. ആത്മപരിശോധനയ്ക്കുള്ള സമയം അവസാനിച്ചിരിക്കുന്നുവെന്നും അത് തിരിച്ചറിഞ്ഞ് അംഗീകരിക്കാൻ ധൈര്യം കാണിക്കണമെന്നുമായിരുന്നു പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോൾ മറ്റൊരു നേതാവായ ചൗധരി രംഗത്തെത്തിയിരിക്കുന്നത്.
'ചില നേതാക്കൾ 'ഗാന്ധി' കുടുംബവുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. അവരോട് എന്ത് കാര്യവും തുറന്നു പറയാം. അങ്ങനെയുള്ള ചില നേതാക്കൾക്ക് കോൺഗ്രസ് ശരിയായ പാർട്ടി അല്ലാന്ന് തോന്നുന്നുവെങ്കിൽ അവരുടെ താത്പ്പര്യം അനുസരിച്ച് പുരോഗമനം എന്നു തോന്നുന്ന മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാം അല്ലെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കാം. അല്ലാതെ ഈ മുതിർന്ന നേതാക്കൾ കോണ്‍ഗ്രസിന്‍റെ വിശ്വാസ്യതയെ തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള ഇത്തരം ലജ്ജാകരമായ പ്രസ്താവനകൾ നടത്തരുതെന്നും ആരെയും പേരുടെത്ത് പറയാതെയുള്ള വിമര്‍ശനവും ചൗധരി നടത്തിയിട്ടുണ്ട്.