സന്തോഷമുണ്ടെന്നും ഷഹീൻബാഗ് സമരനായികയും ടൈം മാഗസിന്റെ '2020ൽ ലോകത്തെ സ്വാധീനിച്ച വ്യക്തികളുടെ
പട്ടിക'യിൽ ഇടം കണ്ടെത്തുകയും ചെയ്ത ബിൽകിസ്. പൗരത്വ നിയമഭേദഗതിക്ക് എതിരായി ഡൽഹിയിലെ ഷഹീൻബാഗിൽ നടന്ന സമരത്തിന്റെ മുഖമായിരുന്നു 82കാരിയായ ബിൽകിസ്.
പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധങ്ങൾ ഡൽഹിയിലെ ഷഹീൻബാഗ്
കേന്ദ്രീകരിച്ചായിരുന്നു. ഷഹീൻബാഗിലെ സമരം ലോകമെങ്ങും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മാർച്ച് അവസാനം
വരെ നീണ്ടുനിന്ന സമരത്തിൽ പങ്കാളികളായവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. വാർത്ത ഏജൻസിയായ എഎൻ ഐയോട് ആണ് ബിൽകിസ് മുത്തശ്ശി മനസു തുറന്നത്.
advertisement
You may also like:പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു [NEWS]ഐഎസിന് വേണ്ടി യുദ്ധം ചെയ്തു; കനകമല കേസിൽ സുബഹാനി കുറ്റക്കാരനെന്ന് കോടതി [NEWS] കുഴഞ്ഞു വീണ ഡീൻ ജോൺസിന് സിപിആർ നൽകി ബ്രെറ്റ്ലി [NEWS]
'മഴ പെയ്തപ്പോഴും അന്തരീക്ഷ താപനില കുറയുകയും ഉയരുകയും ചെയ്തപ്പോഴും ഞങ്ങൾ സമരപ്പന്തലിൽ തന്നെ ഇരുന്നു. ഞങ്ങളുടെ കുട്ടികൾ ജാമിയയിൽ മർദ്ദനമേറ്റ് വാങ്ങിയപ്പോഴും ഞങ്ങൾ ഇവിടെയിരുന്നു. ഞങ്ങളുടെ മുമ്പിൽ വെടിയുതിർത്തു, പക്ഷേ ഒന്നും ഞങ്ങളെ പിന്തിരിപ്പിച്ചില്ല' - സമരവീര്യം ഒട്ടും ചോരാതെ ഷഹീൻബാഗിലെ മുത്തശ്ശി പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കപ്പെട്ടാൽ പോകുമോ എന്ന ചോദ്യത്തിന്, 'എന്തുകൊണ്ടില്ല, ഞാൻ പോകും. അതിലെന്താണ് ഭയപ്പെടാനുള്ളത്?' എന്നും അവർ ചോദിച്ചു. 'മോദി ജി എനിക്ക് മകനെ പോലെയാണ്. ഞാൻ അദ്ദേഹത്തിന് അമ്മയെ പോലെയാണ്. ഞാൻ അദ്ദേഹത്തിന് ജന്മം നൽകിയിട്ടില്ല. പക്ഷേ, എന്റെ സഹോദരി ജന്മം നൽകി. മോദി എന്റെ കുട്ടിയാണ്' - ബിൽകിസ് പറഞ്ഞു.
ടൈം മാഗസിന്റെ പട്ടികയിൽ ഉൾപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയ അഭിനന്ദിക്കുന്നതായും അവർ വ്യക്തമാക്കി. കൊറോണ വൈറസിനെതിരായ പോരാട്ടത്തെക്കുറിച്ച് ചോദിച്ചപ്പോൾ നമ്മുടെ ആദ്യത്തെ യുദ്ധം കോറോണ വൈറസിന് എതിരാണെന്നും ഈ രോഗത്തെ ലോകത്തിൽ നിന്ന് തുടച്ചുനീക്കണമെന്നും അവർ പറഞ്ഞു. ഡൽഹിയിൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതിനെ തുടർന്ന് ഷഹീൻബാഗിലെ സമരം മാർച്ച് 24 അവസാനിപ്പിച്ചിരുന്നു.