കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക വിരുദ്ധ ബില്ലിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കൃഷിയിടത്തില്‍ നാട്ടി പ്രതിഷേധിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു.
ശനിയാഴ്ച നിയോജകമണ്ഡലം തലത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക. കാര്‍ഷിക മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികബില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ജനാധിപത്യ മര്യാദകളെ കാറ്റിൽ പറത്തി മോദി സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ പോകുന്ന കർഷക വിരുദ്ധ ബിൽ ഒപ്പ് വെക്കാതെ രാഷ്ട്രപതി മടക്കി അയയ്ക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ബില്ലിലെ വ്യവസ്ഥകൾ യാഥാർത്ഥ്യമാകുന്നതോടെ കാര്‍ഷികവിപണി ഘട്ടംഘട്ടമായി ഇല്ലാതാവും. ഭക്ഷ്യസുരക്ഷ താളം തെറ്റുകയും ചെയ്യും. താങ്ങുവില, പൊതുസംഭരണം, പൊതുവിതരണ സംവിധാനം തുടങ്ങിയ അടിത്തറകളിലാണ് ഇന്ത്യയില്‍ ഭക്ഷ്യസുരക്ഷ നിലനില്‍ക്കുന്നത്.
ഇത്തരം സംവിധാനങ്ങളുടെ അടിവേരറുക്കുന്ന നിയമങ്ങളാണ് പുതിയ ബില്ലിലുള്ളത്. കൃഷിയിടങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്ത് കോടിക്കണക്കിന് കര്‍ഷകരെ വഴിയാധാരമാക്കുന്നതാണ് പുതിയ കര്‍ഷക ബില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധപരിപാടി വിജയിപ്പിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.