മോദിക്കെതിരെ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാനായാണ് തേജ് ബഹാദൂര്‍ നാമനിർദേശ പത്രിക നല്‍കിയത്. സൈന്യത്തില്‍നിന്നു പുറത്താക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പത്രിക വരണാധികാരി തള്ളിയത്. ബിഎസ്എഫിൽ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാന്‍ തേജ് ബഹാദൂർ തീരുമാനിച്ചത്.
ALSO READ: Gold Smuggling Case | ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റു ചെയ്യും[NEWS] നടിയെ ആക്രമിച്ച കേസ്: കെ ബി ഗണേഷ്കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി അറസ്റ്റില്‍
advertisement
[NEWS]പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമെന്ന് യുവതി; പക്ഷേ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടറെ പിരിച്ചുവിട്ടു[NEWS]
തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ജവാൻ നൽകിയ ഹർജി നേരത്തേ അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. ജവാന്മാര്‍ക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയെ പരാമർശിച്ച് ഓൺലൈനിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതേതുടർന്ന് 2017ലാണ് തേജ് ബഹാദൂറിനെ ബിഎസ്എഫിൽ നിന്ന് പിരിച്ചുവിടുന്നത്.