PM Narendra Modi welcomes Investors | '2022ഓടെ 100 സ്മാർട് സിറ്റികളും 1000 കിലോമീറ്റർ മെട്രോ റെയിലും'; നിക്ഷേപകരെ സ്വാഗതം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി

Last Updated:

കേന്ദ്രസർക്കാർ തുടങ്ങിയ ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ) ആക്റ്റ്, മെട്രോ റെയിൽ തുടങ്ങിയ 27 നഗരങ്ങളിലെ സമീപകാല സംരംഭങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഫോറത്തെ അറിയിച്ചു.

കോവിഡ് മഹാമാരി മൂലം സ്തംഭനാവസ്ഥയിലായ സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായി പുതിയ നിക്ഷേപകരെ സ്വാഗതം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്ലൂംബെർഗിന്‍റെ മൂന്നാമത് ന്യൂ ഇക്കണോമി ഫോറത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 2022ഓടെ പുതിയതായി 1000 കിലോമീറ്റർ മെട്രോ റെയിലും 100 സ്മാർട് സിറ്റികളും രാജ്യത്ത് സജ്ജമാകുമെന്നും ഇത് നിക്ഷേപകർക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
“നിങ്ങൾ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്ത്യയിൽ ഏറെ അനുകൂലമായ അവസരങ്ങളുണ്ട്. നിങ്ങൾ മൊബിലിറ്റിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്ത്യ അത്തരക്കാരെ സ്വാഗതം ചെയ്യുന്നു. നിങ്ങൾ നവീകരണ പ്രവർത്തനങ്ങളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്ത്യയിലേക്ക് വരാം. സുസ്ഥിര വികസനത്തിൽ നിങ്ങൾ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്ത്യയിൽ ആവേശകരമായ അവസരങ്ങളുണ്ട്. ഈ അവസരങ്ങൾ ഊർജ്ജസ്വലമായ ജനാധിപത്യത്തോടൊപ്പം വരുന്നതാണ്. ഒരു ബിസിനസ് സൌഹൃദ കാലാവസ്ഥയും വലിയ വിപണിയും ഈ രാജ്യത്തുണ്ട്. ഇന്ത്യയെ ഒരു ആഗോള നിക്ഷേപ ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്‍റെ ലക്ഷ്യം"- പ്രധാനമന്ത്രി പറഞ്ഞു.
advertisement
കോവിഡ് -19 മഹാമാരി ലോകത്തിന് മുന്നിൽ വലിയ വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. വളർച്ചയുടെ കേന്ദ്രങ്ങളായ നഗരങ്ങൾ ഇന്ന് കൂടുതൽ ദുർബല മേഖലയാണെന്ന് ഈ രോഗവ്യാപനം കാണിച്ചുതന്നു. അതിനാൽ, കോവിഡ് -19 ന് ശേഷമുള്ള ലോകത്തിന് ഒരു പുനരാരംഭം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു, എന്നിരുന്നാലും, പുനഃസജ്ജീകരണത്തിനുള്ള അന്തരീക്ഷവും മാനസികാവസ്ഥയും സജ്ജമാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
'എല്ലാ മേഖലയിലും പുതിയ പ്രോട്ടോക്കോളുകൾ വികസിപ്പിക്കാൻ മഹാമാരി നമുക്ക് അവസരം നൽകിയിട്ടുണ്ടെന്നും മോദി പറഞ്ഞു. “ഭാവിയിൽ ഊർജ്ജസ്വലമായ സംവിധാനങ്ങൾ വികസിപ്പിക്കണമെങ്കിൽ ഈ അവസരം ലോകം പ്രയോജനപ്പെടുത്തണം. കോവിഡിന് ശേഷമുള്ള ലോകത്തിന്റെ ആവശ്യകതകളെക്കുറിച്ച് നമ്മൾ ചിന്തിക്കണം. നമ്മുടെ നഗര കേന്ദ്രങ്ങളുടെ പുനരുജ്ജീവനമായിരിക്കും നല്ലൊരു തുടക്കം'- പ്രധാനമന്ത്രി പറഞ്ഞു.
നഗര കേന്ദ്രങ്ങളുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന മോദി പറഞ്ഞു, “സമൂഹങ്ങൾ, ബിസിനസുകൾ എന്ന നിലയിൽ നമ്മുടെ ഏറ്റവും വലിയ വിഭവം ഇവിടുത്തെ ജനങ്ങളാണെന്ന് മഹാമാരി വീണ്ടും വീണ്ടും ഊന്നിപ്പറഞ്ഞു. പ്രധാനവും അടിസ്ഥാനവുമായ ഈ വിഭവത്തെ പരിപോഷിപ്പിച്ചാണ് കോവിഡിന് ശേഷമുള്ള ലോകം കെട്ടിപ്പടുക്കേണ്ടത്. "- നരേന്ദ്ര മോദി പറഞ്ഞു.
advertisement
കേന്ദ്രസർക്കാർ തുടങ്ങിയ ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ) ആക്റ്റ്, മെട്രോ റെയിൽ എന്നീ 27 നഗരങ്ങളിലെ സമീപകാല സംരംഭങ്ങളെക്കുറിച്ച് അദ്ദേഹം ഫോറത്തെ അറിയിച്ചു. 2022 ഓടെ രാജ്യത്ത് ആയിരം കിലോമീറ്ററോളം മെട്രോ റെയിൽ സംവിധാനം എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Money/
PM Narendra Modi welcomes Investors | '2022ഓടെ 100 സ്മാർട് സിറ്റികളും 1000 കിലോമീറ്റർ മെട്രോ റെയിലും'; നിക്ഷേപകരെ സ്വാഗതം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി
Next Article
advertisement
സർവീസ് ബുക്ക് തിരുത്തി പെൻഷൻ നേടാൻ ശ്രമം; കെ ടി ജലീലിനെതിരെ ഗവർണർക്ക് യൂത്ത് ലീഗിന്റെ പരാതി
സർവീസ് ബുക്ക് തിരുത്തി പെൻഷൻ നേടാൻ ശ്രമം; കെ ടി ജലീലിനെതിരെ ഗവർണർക്ക് യൂത്ത് ലീഗിന്റെ പരാതി
  • മുസ്ലിം യൂത്ത് ലീഗ് കെ ടി ജലീലിനെതിരെ ഗവർണർക്ക് പരാതി നൽകി, സർവീസ് ബുക്ക് തിരുത്തി പെൻഷൻ നേടാൻ ശ്രമം.

  • യൂത്ത് ലീഗ് ആരോപണം: സർവീസ് ബുക്ക് തിരുത്തി പെൻഷൻ നേടാൻ കെ ടി ജലീൽ ഭരണ സ്വാധീനം ഉപയോഗിക്കുന്നു.

  • കെ ടി ജലീൽ: ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, ഹൈക്കോടതി വിധി സ്റ്റേ ചെയ്തതിനെ തുടർന്ന് രാജി ടെക്നിക്കൽ.

View All
advertisement